സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ

42 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും അഞ്ചുപേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. ഒമ്പതുപേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്.

Update: 2022-01-13 10:00 GMT
Advertising

സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആലപ്പുഴ 12, തൃശൂർ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസർഗോഡ് 2, കണ്ണൂർ 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 42 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും അഞ്ചുപേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. ഒമ്പതുപേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. കൊല്ലം 3, ആലപ്പുഴ 6 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരിലെത്തിയ മൂന്നുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

ആലപ്പുഴ: യുഎഇ 5, തുർക്കി 1, തൃശൂർ: യുഎഇ 4, ഖത്തർ 3, പത്തനംതിട്ട: യുഎഇ 3, യുഎസ്എ 2, സൗദി അറേബ്യ 1, ഖത്തർ 1, ഖസാക്കിസ്ഥാൻ 1, എറണാകുളം: യുഎഇ 5, ഉക്രൈൻ 1, ജർമനി 1, കൊല്ലം: യുഎഇ 2, ഖത്തർ 1, മലപ്പുറം: യുഎഇ 5, ഖത്തർ 1, കോഴിക്കോട്: യുഎഇ 5, പാലക്കാട്: യുഎഇ 1, ഇസ്രേയൽ 1, കാസർഗോഡ്: യുഎഇ 2, കണ്ണൂർ: യുഎഇ 1 എന്നീ രാജ്യങ്ങളിൽ നിന്ന് വന്നവരാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 480 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 332 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 90 പേരും എത്തിയിട്ടുണ്ട്. 52 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന ആറുപേരാണുള്ളത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News