കളമശ്ശേരിയിൽ സിഗ്നൽ തെറ്റിച്ചെത്തിയ കാറിൽ ബൈക്കിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു
തൊടുപുഴ സ്വദേശി സൽമാൻ ആണ് മരിച്ചത്, കാർ ഓടിച്ച മൂക്കന്നൂർ സ്വദേശി വർഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
Update: 2024-01-26 11:42 GMT
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ സിഗ്നൽ തെറ്റിച്ചെത്തിയ കാറിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തൊടുപുഴ സ്വദേശി സൽമാൻ ആണ് മരിച്ചത്. കാർ ഓടിച്ച മൂക്കന്നൂർ സ്വദേശി വർഗീസിനെ കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കളമശ്ശേരി ടിവിഎസ് ജംഗ്ഷനിലാണ് അപകടം...
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടു കൂടിയായിരുന്നു അപകടം. എറണാകുളത്ത് നിന്ന് ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് എച്ച്എംടി ജംഗ്ഷനിൽ വെച്ച് സിഗ്നൽ തെറ്റിച്ച് അപകടമുണ്ടാക്കിയത്. പാഞ്ഞു വന്ന കാർ സൽമാനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു.