മലപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് ഒരാൾ മരിച്ചു

പൊന്നാനി സ്വദേശിയായ 47കാരിയാണ് മരിച്ചത്

Update: 2024-07-17 09:10 GMT
Advertising

മലപ്പുറം: മലപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് ഒരാൾ മരിച്ചു. പൊന്നാനി സ്വദേശിയായ 47കാരിയാണ് മരിച്ചത്. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

കഴി‍ഞ്ഞ ഒരാഴ്ചയായി ഇവർ രോ​ഗബാധിതയായി ചികിത്സയിലായിരുന്നു. പനി ബാധിച്ച് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജില്ലയിൽ മലമ്പനിയും സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോ​ഗ്യ സുരക്ഷാ നിർദേശങ്ങൾ കർശനമാക്കി. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News