ഉമ്മന്‍ചാണ്ടി വിദഗ്ധ ചികിത്സക്കായി അടുത്തയാഴ്ച ജര്‍മനിയിലേക്ക്
സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം ആലുവ ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിലാണ് ഉമ്മന്‍ചാണ്ടി
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദഗ്ധ ചികിത്സക്കായി അടുത്തയാഴ്ച ജര്‍മനിയിലേക്ക് പോകും. സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം ആലുവ ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിലാണ് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി പ്രമുഖര്‍ ഉമ്മന്‍ചാണ്ടിയെ കാണാന്‍ ആലുവയിലെത്തി.
ഇക്കഴിഞ്ഞ ദിവസമാണ് സ്വകാര്യ ആശുപത്രിയിലെ ചികിത്സ പൂര്‍ത്തിയാക്കി ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിനായി ഉമ്മന്‍ചാണ്ടിയെത്തിയത്. നിലവില്‍ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുണ്ട്. ആശങ്കപ്പെടാനുളള സാഹചര്യമില്ലെന്ന് ഡോക്ടര്‍മാർ പറഞ്ഞുവെന്ന് കുടുംബം പറയുന്നു. പക്ഷേ ഏറെ നാളായി ശബ്ദമുയര്‍ത്തി സംസാരിക്കാന്‍ കഴിയാതെ പ്രയാസത്തിലാണ് ഉമ്മന്‍ചാണ്ടി. വിദഗ്ധ പരിശോധനയിലൂടെ മാത്രമേ ശരിയായ കാരണം കണ്ടെത്തി ചികിത്സിക്കാനാകൂ. ജര്‍മനിയിലെ പ്രശസ്തമായ ആശുപത്രിയിലാണ് ചികിത്സ തീരുമാനിച്ചിരിക്കുന്നത്.
ജര്‍മനിയിലേക്ക് തിരിക്കും വരെ ആലുവ പാലസില്‍ തുടരും. ഇന്നലെ ഉമ്മന്‍ചാണ്ടിയുടെ പിറന്നാളാഘോഷവും ലളിതമായി ആഘോഷിച്ചതും ആലുവയില്‍ തന്നെയായിരുന്നു. ഉമ്മന്‍ചാണ്ടിയെ കാണാനും പിറന്നാള്‍ ആശംസ നേരാനും മുഖ്യമന്ത്രി പിണറായി വിജയനടക്കം രാഷ്ട്രീയ -സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ എത്തിയിരുന്നു.