ഉരുൾപ്പൊട്ടൽ മേഖലയിലെ ക്വാറികളുടെ പ്രവർത്തനം; ശക്തമായ നടപടി സ്വീകരിക്കാൻ ഒരുങ്ങി കൂട്ടിക്കൽ പഞ്ചായത്ത്

പ്രദേശത്ത് നടക്കുന്ന ഖനനത്തെ കുറിച്ച് സർക്കാർ വിശദമായി പഠിക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു

Update: 2021-10-21 09:02 GMT
Editor : Dibin Gopan | By : Web Desk
Advertising

ഉരുൾ പൊട്ടലിൽ പതിനൊന്ന് പേർ മരിച്ച കോട്ടയം കൂട്ടിക്കലിൽ ക്വാറികൾക്കെതിരെ കർശന നടപടിയെടുക്കാൻ ഗ്രാമപഞ്ചായത്ത് തീരുമാനം. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ മീഡിയാവണിനോട് പറഞ്ഞു. പ്രദേശത്ത് നടക്കുന്ന ഖനനത്തെ കുറിച്ച് സർക്കാർ വിശദമായി പഠിക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു.മേഖലയിൽ പ്രവർത്തിച്ചിരുന്നത് പത്തോളം ക്വാറികളാണെന്ന് 2019ൽ മീഡിവൺ റിപ്പോർട്ട് ചെയ്തിരുന്നു.

പരിസ്ഥിതി ലോല മേഖലകളിലെ ക്വാറികളുടെ പ്രവർത്തനം പാടില്ലെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു അത്. അതിന് ശേഷവും ക്വാറികൾ പ്രവർത്തിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ഉരുൾ പൊട്ടലിൽ 11 പേർക്ക് ജീവൻ നഷ്ടമായി.ഈ സാഹചര്യത്തിലാണ് ക്വാറികളുടെ പ്രവർത്തനത്തെപ്പറ്റി പഠിക്കണമെന്ന് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെടുന്നത്

പഞ്ചായത്ത് അനുമതി നിഷേധിച്ചാലും ക്വാറി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചാണ് അനുകൂല വിധി നേടുന്നത്. 2018 ജിയോളജി വകുപ്പും 2019ൽ ബയോഡൈവേഴ്‌സിറ്റി ബോർഡും നടത്തിയ പഠനത്തിൽ ഇവിടം പിരിസ്ഥിതി ലോല മേഖലയാണെന്ന് കണ്ടെത്തിയതാണ്.അതുകൊണ്ട് തന്നെ ഇത്തരം ഖനനപ്രവർത്തികൾ പൂർണ്ണമായും ഒഴിവാകാനുള്ള നടപടി സർക്കാർതലത്തിലും ഉണ്ടാകണമെന്നാണ് ആവശ്യം.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News