ഷംസീർ എന്ന് മുതലാണ് സ്പീക്കറായത്? നിയമസഭയിൽ തന്‍റെ പ്രസംഗം തുടർച്ചയായി തടസപെടുത്തിയ ഷംസീറിനെതിരേ പ്രതിപക്ഷ നേതാവ്
ഷംസീറിന്‍റെ ക്ലാസ് എനിക്ക് വേണ്ട- ഞാൻ എന്തായാലും ഷംസീറിനെ മാതൃകയാക്കാൻ ഉദ്ദേശിക്കുന്നില്ല'
നിയമസഭയിൽ തന്‍റെ പ്രസംഗം തുടർച്ചയായി തടസപെടുത്തിയ എം.എൻ. ഷംസീറിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സർവകലാശാലകളിലെ സ്വജനപക്ഷപാതത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ഷംസീർ ഇടപെട്ടപ്പോൾ ഷംസീർ എന്ന് മുതലാണ് സ്പീക്കറായത്? എന്നായിരുന്നു സ്പീക്കറോട് സതീശനെ ചോദ്യം. ഷംസീറിനോട് പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാൻ ഷംസീറിനോട് ആവശ്യപ്പെട്ട സ്പീക്കർ പ്രതിപക്ഷ നേതാവിനോട് എല്ലാ കമ്മന്റുകളോടും പ്രതികരിക്കണ്ടെന്നും സ്പീക്കർ പറഞ്ഞു. അതിന് പ്രതിപക്ഷ നേതാവിന്‍റെ മറുപടി ഇങ്ങനെയായിരുന്നു.-
സ്പീക്കർ ചെയറിൽ നിന്ന് പറയേണ്ട കാര്യങ്ങൾ ചിലർ സീറ്റിൽ നിന്ന് പറയുകയാണ്. സ്പീക്കറിന്‍റെ അധികാരം ഷംസീറിന് നൽകിയിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 'ഷംസീറിന്റെ ക്ലാസ് എനിക്ക് വേണ്ട- ഞാൻ എന്തായാലും ഷംസീറിനെ മാതൃകയാക്കാൻ ഉദ്ദേശിക്കുന്നില്ല'- വി.ഡി. സതീശൻ പറഞ്ഞു. തുടർന്ന് സഭ കുറച്ച് സമയം ശാന്തമായെങ്കിലും സതീശന്റെ പ്രസംഗം തുടരുന്നതിനിടെ വീണ്ടും ബഹളമുണ്ടായതോടെ പ്രതിപക്ഷ നേതാവ് കൂടുതൽ പ്രകോപിതനാക്കി.
തുടർച്ചയായി പ്രസംഗം തടസപ്പെടുത്തിയ ജലീലിനെയും വിമർശിച്ച സതീശൻ തന്നെ തടസപ്പെടുത്തുന്നവരെ നിയന്ത്രിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു.മന്ത്രിമാർ സംസാരിക്കുമ്പോൾ പ്രതിപക്ഷത്തെ 41 പേരും ബഹളമുണ്ടാക്കിയാൽ ആർക്കെങ്കിലും സംസാരിക്കാൻ സാധിക്കുമോ എന്നും വി.ഡി. സതീശൻ ചോദിച്ചു.