പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ വിവാദ പരസ്യം: കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് സുപ്രഭാതം മാനേജ്‌മെന്റ്‌

'പരസ്യത്തിലെ വിഷയങ്ങളോട് യാതൊരു നിലയിലും യോജിക്കാൻ കഴിയില്ല, ജാഗ്രതക്കുറവുണ്ടായി'

Update: 2024-11-20 15:17 GMT
Editor : rishad | By : Web Bureau
Advertising

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ വിവാദ പരസ്യവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് സുപ്രഭാതം മാനേജ്‌മെന്റ്‌.

പരസ്യത്തിലെ വിഷയങ്ങളോട് യാതൊരു നിലയിലും യോജിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. കുറ്റക്കാർക്കെതിരെ ഉചിതമായ തീരുമാനമുണ്ടാകുമെന്നും പത്രത്തിന്റെ മാനേജിങ് ഡയരക്ടര്‍ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രഭാതം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച പരസ്യം സംബന്ധിച്ച് സമസ്ത നേതാക്കൾ യഥാസമയം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിലെ വിഷയവുമായി യാതൊരു യോജിപ്പുമില്ലെന്നും ബന്ധമില്ലെന്നും സുപ്രഭാതം ചെയർമാൻ തന്നെ അസന്നിഗ്ധമായി വ്യക്തമാക്കിയതാണ്.

അതേസമയം എല്ലാവരുടേയും പരസ്യങ്ങൾ നൽകുന്നത് പോളിസിയുടെ ഭാഗമാണെന്നും സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

ആ പരസ്യത്തിലെ വിഷയങ്ങളോട് യാതൊരു നിലയിലും നമുക്ക് യോജിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. അന്വേഷണം നടന്ന് കൊണ്ടിരിക്കുന്നു. കുറ്റക്കാർക്കെതിരെ ഉചിതമായ തീരുമാനമുണ്ടാകും. ഇ..അല്ലാഹ്...

ഇതിന് പരിഹാരം ഉണ്ടാക്കാൻ നമ്മുടെ നേതാക്കൾ പ്രതിജ്ഞാബദ്ധരാണ്. സ്നേഹനിധികളായ പ്രവർത്തകർ അതീവ ജാഗ്രത പുലർത്തണമെന്ന് സ്നേഹപൂർവ്വം ഉണർത്തുന്നു..

അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

(മാനേജിംഗ് ഡയറക്ടർ സുപ്രഭാതം)

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Bureau

contributor

Similar News