11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് ജീവപര്യന്ത്യം കഠിന തടവ്

പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

Update: 2022-06-16 13:18 GMT
Advertising

പാലക്കാട്: 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് ജീവപര്യന്ത്യം കഠിന തടവും 2,00,000/- രൂപ പിഴയും. കഞ്ചിക്കോട് ചുള്ളിമട പടിഞ്ഞാറെക്കാട് വീട്ടിൽ കുമാരൻ (69 ) നാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷ വിധിച്ചത്. പിഴ തുക ഇരയ്ക്ക് നൽകണം. അല്ലാത്ത പക്ഷം 2 വർഷം അധിക തടവ് അനുഭവിക്കണം.

2017 ലാണ് കേസിനാസ്പദമായ സംഭവം. പ്രതി മിഠായി വാങ്ങി തരാമെന്ന് പറഞ്ഞ് ചുള്ളിമട പടിഞ്ഞാറെക്കാട് എന്ന സ്ഥലത്ത് തെങ്ങിൻ തോട്ടത്തിനടുത്തുള്ള കനാലിലടുത്ത് കൂട്ടികൊണ്ടു പോയാണ് പെൺകുട്ടിയെ ക്രൂരമായി  ബലാത്സംഗം ചെയ്തത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News