പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതം; പൊലീസ്
നാല് വർഷത്തിലധികമായി പ്രദേശത്ത് എസ്ഡിപിഐ- ആർഎസ്എസ് സംഘർഷം നിലനിൽക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയാണ് കൊലപാതകമെന്നാണ് നിഗമനം.
പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്. എസ്ഡിപിഐ പ്രവർത്തകരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
നാല് വർഷത്തിലധികമായി പ്രദേശത്ത് എസ്ഡിപിഐ- ആർഎസ്എസ് സംഘർഷം നിലനിൽക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയാണ് കൊലപാതകമെന്നാണ് നിഗമനം. നേരത്തെ ഇവിടെ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. എട്ടോളം ടീമുകളിലായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പെലീസ് പറഞ്ഞു
ഭാര്യയോടപ്പം ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലത്തിൽ ഉച്ചയ്ക്ക് 2 മണി മുതൽ 6മണി വരെ ബജെപി ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ കൊലപാതക സ്ഥലത്തെത്തിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു. മരുതറോഡ് സ്വദേശി രാമുവാണ് മരിച്ചത്. രക്തം തളം കെട്ടി നിൽക്കുന്നത് കണ്ട് രാമു കുഴഞ്ഞു വീഴുകയായിരുന്നു.