സ്റ്റേഷൻ വിട്ട ട്രെയിനിൽ കയറാൻ ബോംബ് ഭീഷണി മുഴക്കി; യാത്രികൻ അറസ്റ്റിൽ

ഷൊർണൂരിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നതിനിടെ ജയ്‌സിംഗ് റാത്തോഡ്‌ ട്രെയിനിൽ കയറി

Update: 2023-02-24 05:02 GMT

ജയ്‌സിംഗ് റാത്തോഡ്‌

Advertising

സ്റ്റേഷൻ വിട്ട ട്രെയിനിൽ കയറാൻ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശിയായ ജയ്‌സിംഗ് റാത്തോഡാണ് അറസ്റ്റിലായത്. രാജധാനി എക്‌സ്പ്രസ്സിൽ കയറാനാണ് യാത്രക്കാരൻ എറണാകുളത്ത് നിന്ന്‌ ഫോണിലൂടെ ബോംബ് ഭീഷണി മുഴക്കിയത്. ഭീഷണിയെ തുടർന്ന് ഷൊർണൂരിൽ ട്രെയിൻ നിർത്തിയിട്ടു. ഷൊർണൂരിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നതിനിടെ ജയ്‌സിംഗ് റാത്തോഡ്‌ ട്രെയിനിൽ കയറുകയായിരുന്നു.

എറണാകുളത്ത് നിന്ന് ട്രെയിനിൽ കയറാനിരുന്ന ഇദ്ദേഹത്തിന് ട്രെയിൻ നഷ്ടമാകുകയായിരുന്നു. തുടർന്ന് തന്റെ കയ്യിലുള്ള രണ്ട് ഫോണികളിലൊന്നിൽ നിന്ന് തൃശൂർ റെയിൽവേ കൺട്രോൾ റൂമിലേക്ക് വിളിച്ച് ബോംബ് ഭീഷണി മുഴക്കി. ഇതിന് ശേഷം അടുത്ത ട്രെയിനിൽ കയറി തൃശൂരിൽ എത്തിയ ഇയാൾ പിന്നീട് ഓട്ടോ പിടിച്ച് ഷൊർണൂരിലും എത്തി. എറണാകുളം മുതൽ സീറ്റിൽ ഇല്ലാതിരുന്നു ജയ്‌സിംഗിനെ കണ്ട യാത്രികർ ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചതോടെയാണ് ഇയാൾ പിടിയിലായത്. ഭീഷണി മുഴക്കിയ ഫോൺ ഇയാൾ സ്വിച്ച് ഓഫാക്കിയിരുന്നു. എന്നാൽ ഓണായുള്ള ഫോണിൽ നമ്പറുണ്ടായിരുന്നു. ഇതോടെയാണ് പിടിയിലായത്. 12.40 ഓടെ ഷൊർണൂരിലെത്തി അവിടെ നിന്ന് പോകുന്ന രാജധാനി മൂന്നു മണിക്കൂറോളം വൈകിയാണ് പോയത്.

Full View

Passenger arrested for making bomb threat to board Rajdhani Express in Ernakulam 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News