ഇടയാറന്മുളയില്‍ അപ്രതീക്ഷിത വെള്ളപ്പൊക്കം;പത്തനം തിട്ടയില്‍ വന്‍കൃഷിനാശം

കിഴക്കന്‍ മേഖലയിലുണ്ടായ അതിശക്തമായ മഴയാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്

Update: 2021-11-04 01:59 GMT
Advertising

അപ്രതീക്ഷിതമായുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും പത്തനംതിട്ട ഇടയാറന്മുളയില്‍ വന്‍ കൃഷി നാശം. ളാകവേലി പാടശേഖരത്ത് വിതച്ച 1200 കിലോ വിത്തും മൂന്ന് ട്രാക്ടറുകളും വെള്ളത്തില് മുങ്ങി . കിഴക്കന്‍ മേഖലയിലുണ്ടായ അതിശക്തമായ മഴയാണ് കര്‍ഷകര്‍ക്ക്  തിരിച്ചടിയായത്. ഉഴുത് തീര്‍ന്നയുടന്‍ വിത്ത് വിതക്കാനിരിക്കെയാണ് ഇടയാറന്മുള ളാകവേലി പാടശ്ശേഖരം രണ്ടാംവട്ടവും വെള്ളത്തില് മുങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴ മൂലം പമ്പയാറിലെ ജല നിരപ്പുയര്‍ന്നതാണ് കാരണം.

എന്നാല്‍ ഒരു രാത്രികൊണ്ട്  ഇത്രയേറെ നഷ്ടമുണ്ടാവുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല.ഇരുപതേക്കറോളം പാടത്ത് വിതയ്ക്കാനായി സൂക്ഷിച്ച 12000 കിലോ വിത്തുകളാണ് വെള്ളത്തില് മുങ്ങിയത്. പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിപ്പോയ ട്രാക്ടറുകള് രണ്ട് ദിവസത്തിന് ശേഷമാണ് കരക്കെത്തിക്കാനായത്. കൃഷിവകുപ്പ് മുഖേന സഹായിക്കാന് ശ്രമിക്കുമെന്നാണ് ആറന്മുള പഞ്ചായത്ത് കര്ഷര്കര്ക്ക് നല്കിയ ഉറപ്പ്. എന്നാല് വിവിധ സ്ഥലങ്ങളില് നിന്നുമെത്തിയ ട്രാക്ടറുകാരുടെ കാര്യത്തില് തീരുമാനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News