പീപ്പിൾസ് ഫൗണ്ടേഷന്‍റെ കോവിഡ് പദ്ധതിക്ക് തൃശൂരില്‍ തുടക്കമായി
300 കിടക്കകൾ നൽകുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് അൻസാർ ആശുപത്രിയിൽ ആരംഭിച്ചത്.
പീപ്പിൾസ് ഫൗണ്ടേഷന്‍റെ കോവിഡ് പദ്ധതിക്ക് തൃശ്ശൂർ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ തുടക്കം. 300 കിടക്കകൾ നൽകുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് അൻസാർ ആശുപത്രിയിൽ ആരംഭിച്ചത്. ഇതിൽ 100 കിടക്കകളാണ് അൻസാർ ആശുപത്രിയിൽ കോവിഡ് രോഗികൾക്കായി മാറ്റി വെച്ചിച്ചിട്ടുള്ളത്.
വടക്കൻ കേരളത്തിൽ ഓമശ്ശേരി ശാന്തി ആശുപത്രിയിലും മധ്യകേരളത്തിൽ പെരുമ്പിലാവ് അൻസാർ ആശുപത്രിയിലും തെക്കൻ കേരളത്തിൽ ഹരിപ്പാട് അൽ ഹുദ ആശുപത്രിയിലുമായി നൂറു വീതം കിടക്കകളാണ് ഇതിനായി തെരെഞ്ഞെടുത്തിട്ടുള്ളത്. എം.കെ മുഹമ്മദലി - പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ അൻസാർ ആശുപത്രിയിലെ കോവിഡ് ബ്ലോക്കിന്‍റെ ഉദ്ഘാടനം ജമാഅത്തെ ഇസ്‍ലാമി അസി. അമീർ പി. മുജീബ് റഹ്മാനും, കോവിഡ് വാർഡിന്‍റെ ഉദ്ഘാടനം കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ഐ രാജേന്ദ്രനും നിർവ്വഹിച്ചു. സർക്കാരിന്‍റെ കാസ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും. കാസ്പിലില്ലാത്ത രോഗികൾക്ക് സർക്കാർ നിശ്ചയിച്ച ആശുപത്രി നിരക്കിലും ചികിത്സ ലഭ്യമാകുന്നതാണ്.