പെരിയ ഇരട്ടക്കൊല; സിപിഎം നേതാക്കളുടെ ശിക്ഷ ആയുധമാക്കാന്‍ കോണ്‍ഗ്രസ്
കേസിൽ സിബിഐ കോടതി കുറ്റവിമുക്തരാക്കിയ പ്രതികൾക്കൾക്കെതിരെ അപ്പീൽ പോവാനാണ് കുടുംബത്തിൻ്റെയും പാർട്ടിയുടെയും തീരുമാനം
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎം നേതാക്കൾ ഉൾപ്പടെ ശിക്ഷിക്കപ്പെട്ട സംഭവത്തെ രാഷ്ട്രിയ ആയുധമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിൻ്റെയും കൃപേഷിൻ്റെയും സ്മൃതി മണ്ഡപത്തിൽ ഇന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എത്തും. കേസിൽ സിബിഐ കോടതി കുറ്റവിമുക്തരാക്കിയ പ്രതികൾക്കൾക്കെതിരെ അപ്പീൽ പോവാനാണ് കുടുംബത്തിൻ്റെയും പാർട്ടിയുടെയും തീരുമാനം.
പെരിയ ഇരട്ടക്കൊല പാതക കേസിൽ പാർട്ടിക്ക് ബന്ധമില്ലെന്നായിരുന്നു തുടക്കം മുതൽ സിപിഎം പറഞ്ഞിരുന്നത്. എന്നാൽ കേസ് അന്വേഷിക്കാൻ സിബിഐ എത്തുന്നത് തടയാൻ സുപ്രിം കോടതി വരെ കയറി. ഒടുവിൽ കേസിൽ ജില്ലയിലെ മുതിർന്ന നേതാക്കൾക്ക് പങ്കുണ്ടെന്ന് സി ബി ഐ കണ്ടെത്തി. കോടതി തടവ് ശിക്ഷയും വിധിച്ചു. ഇതോടെ പാർട്ടി വീണ്ടും പ്രതിസന്ധിയിലായി. നേതാക്കൾക്ക് വേണ്ടി അപ്പീൽ നൽകാനാണ്. പാർട്ടിയുടെ തീരുമാനം. ഇതിനെ രാഷ്ട്രീയ ആയുധമാകാനാണ് കോൺഗ്രസിൻ്റെ നീക്കം.
കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തിയവർക്ക് എതിരെ അപ്പീൽ നൽകാനാണ് കുടുംബത്തിൻ്റെ തീരുമാനം.കൂടാതെ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്ക് കോടതി വിധിച്ച ശിക്ഷ കുറഞ്ഞ് പോയെന്നും കുടുംബം പറയുന്നു. ഇതിനെതിരെയും അപ്പീൽ നൽകും. ഇതോടെ ഇനിയും നിയമ പോരാട്ടം നീളും എന്ന് വ്യക്തമാണ്.