കേരള സ്കൂള്‍ കലോത്സവം; കണ്ണൂര്‍ മുന്നേറ്റം തുടരുന്നു, ജനപ്രിയ ഇനങ്ങള്‍ ഇന്ന് വേദിയില്‍
കോൽക്കളി, ദഫ് മുട്ട്, തുടങ്ങിയ ജനപ്രിയ ഇനങ്ങളും ഇന്ന് വേദിയിൽ എത്തുന്നുണ്ട്
Update: 2025-01-06 03:18 GMT
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാംദിനമായ ഇന്ന് പ്രധാന വേദിയിൽ ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരവും ഹൈസ്കൂൾ വിഭാഗത്തിന്‍റെ തിരുവാതിര കളിയും നടക്കും. കോൽക്കളി, ദഫ് മുട്ട്, തുടങ്ങിയ ജനപ്രിയ ഇനങ്ങളും ഇന്ന് വേദിയിൽ എത്തുന്നുണ്ട്.
449 പോയിൻ്റുമായി നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് 448 പോയിൻ്റുമായി തൃശൂർ രണ്ടാമതും കോഴിക്കോട് മൂന്നാമതുമാണ്.