പെരുമ്പാവൂർ ബലാത്സംഗക്കൊല; വധശിക്ഷയ്‌ക്കെതിരെ പ്രതി സുപ്രിംകോടതിയിൽ
നിരപരാധിയാണെന്നതിന് തെളിവുകൾ ഉണ്ടെന്നാണ് അമീറുൽ കോടതിയെ അറിയിച്ചിരിക്കുന്നത്
Update: 2024-07-18 16:27 GMT
ന്യൂഡൽഹി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്‌ക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് പ്രതി അമീറുൽ ഇസ്‌ലാം. നിരപരാധിയാണെന്നതിന് തെളിവുകൾ ഉണ്ടെന്നാണ് അമീറുൽ കോടതിയെ അറിയിച്ചിരിക്കുന്നത്. വധശിക്ഷയുടെ ഭരണഘടനാ സാധ്യത കൂടി ചോദ്യം ചെയ്താണ് സുപ്രിംകോടതിയിൽ അമീറുൽ ഇസ്‌ലാമിന്റെ ഹരജി.
2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ കുറപ്പുംപടിയ്ക്കടുത്ത് ഇരിങ്ങോളിൽ നിയമവിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അമീറുൽ ഇസ്‌ലാമിനെ പൊലീസ് കസ്റ്റിഡിയിലെടുത്തു. നിർമാണത്തൊഴിലാളികൾ ധരിക്കുന്ന തരം ചെരുപ്പ് നിയമവിദ്യാർഥിനിയുടെ വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. 2017 മാർച്ചിൽ വിചാരണ തുടങ്ങിയ കേസിൽ ഡിസംബർ 14ന് സെഷൻസ് കോടതി ശിക്ഷ വിധിച്ചു. വധശിക്ഷ ഇ