പോപുലർ ഫ്രണ്ട് നിരോധനം ഏകപക്ഷീയം: മുസ്ലിം ലീഗ്
നിരോധനം സംബന്ധിച്ച് ലീഗിൽ വ്യത്യസ്ത അഭിപ്രായങ്ങളില്ലെന്ന് പി.എം.എ സലാം
Update: 2022-09-30 07:16 GMT
കണ്ണൂർ: പോപുലർ ഫ്രണ്ടിന്റെ നിരോധനം ഏകപക്ഷീയമെന്ന് മുസ്ലിം ലീഗ്. ആർഎസ്എസ് നിലനിൽക്കുമ്പോൾ പിഎഫ്‌ഐയെ നിരോധിക്കുന്നത് വിവേചനപരമാണെന്നും നിരോധനം സംബന്ധിച്ച് ലീഗിൽ വ്യത്യസ്ത അഭിപ്രായമില്ലെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
"വർഗീയത പടർത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് പിഎഫ്‌ഐയുടെ നിരോധനം. എന്നാൽ വർഗീയത കൂടുതൽ രൂക്ഷമായി ചെയ്യുന്ന സംഘടനകൾ ഇന്ത്യയിൽ തന്നെയുണ്ട്. അവയെ തൊടുക പോലും ചെയ്യാതെ അവയെ പ്രോത്സാഹിപ്പിച്ച് അവയ്‌ക്കെതിരെ ഒരു നടപടിയുമെടുക്കാതെ ഇരിക്കുന്നത് എങ്ങനെ ഏകപക്ഷീയമല്ലെന്ന് പറയും. നിരോധനം വിവേചനപരമാണെന്നതാണ് ലീഗിന്റെ അഭിപ്രായം. നിരോധനം സ്വാഗതം ചെയ്യുന്നുവെന്ന അഭിപ്രായം എം.കെ മുനീർ മാറ്റിപ്പറഞ്ഞിട്ടുണ്ട്. ലീഗിൽ വ്യത്യസ്ത അഭിപ്രായമില്ല". സലാം പറഞ്ഞു.