ഫോൺ ചോർത്തൽ ആരോപണം: സർക്കാർ അടിയന്തരമായി ഇടപെടണം, മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ചു

ഫോൺ ചോർത്തുന്നുത് അതീവ ഗൗരവമാണെന്നും രാജ്ഭവൻ

Update: 2024-09-11 09:31 GMT
Advertising

തിരുവനന്തപുരം: പി.വി അൻവർ എം‌എൽഎ ഉയർ‌ത്തിയ ഫോൺ ചോർത്തൽ ആരോപണത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മു​ഹമ്മദ് ഖാൻ. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്ന സ്ഥിതി അതീവ ഗൗരവമേറിയതാണെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും ഗവർണർ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചു.

ഉന്നതരടക്കമുള്ളവരുടെ ഫോൺ ചോർത്തിയെന്നത് ഗുരുതരമായ നിയമലംഘനമാണ്. നിലവിലുള്ള സുപ്രിംകോടതി വിധികളുടെയും ലംഘനമാണത്. താനും ചോർത്തിയെന്ന അൻവറിന്റെ തുറന്ന് പറച്ചിലും ഗൗരവതരമെന്ന് രാജ്ഭവൻ മുഖ്യമന്ത്രിക്കയച്ച കത്തിൽ പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ ഫോൺ എങ്ങനെയാണ് അൻവർ പുറത്തുവിട്ടതെന്നും അൻവർ ഫോൺ ചാർത്തിയോ എന്നും ഗവർണർ സർക്കാരിനോട് ചോദിച്ചു. മുഖ്യമന്ത്രിക്ക് നൽകിയ കത്തിനൊപ്പം അൻവർ പുറത്തുവിട്ട ഫോൺ സംഭാഷണവും ​ഗവർണർ നൽകിയിട്ടുണ്ട്.

ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ(എടിഎസ്) സഹായത്തോടെ എഡിജിപി എം.ആർ അജിത് കുമാർ പ്രധാന രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും ഫോൺ ചോർത്തിയന്നായിരുന്നു പി.വി അൻവർ എംഎൽഎയുടെ ആരോപണം. വിജിലൻസിലുണ്ടായിരുന്ന എഎസ്ഐ മോഹൻദാസിനെ ഫോൺ ചോർത്താൻ ചുമതലപ്പെടുത്തിയെന്നും എടിഎസിന്റെ സ്‌പെഷൽ ഓപറേഷൻ ടീമിന്റെ സഹായത്തോടെയാണ് ചോർത്തൽ നടക്കുന്നതെന്നും എംഎൽഎ ആരോപിച്ചിരുന്നു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News