എം.എൽ.എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത് പിണറായിയുടെ ഗുണ്ടകൾ: വി.ഡി സതീശൻ

നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കുന്നവരെ കായികമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ലെന്ന് വി.ഡി സതീശൻ പറഞ്ഞു

Update: 2023-12-10 15:36 GMT
Advertising

കൊച്ചി: നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കുന്നവരെ കായികമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാർട്ടി സെക്രട്ടറി സ്ഥാനത്ത് ഇരുന്നപ്പോൾ രാഷ്ട്രീയ എതിരാളികൾക്കെതിരെ കാട്ടിയ അതേ ഗുണ്ടായിസം കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന പിണറായി വിജയന് യോജിച്ചതല്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

'പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളി എം.എൽ.എയ്ക്കെതിരായ ആക്രമണം അപലപനീയവും കാടത്തവുമാണ്. എം.എൽ.എ ഉൾപ്പെടെയുളളവരെ പിണറായി വിജയന്റെ ഗുണ്ടകളാണ് ആക്രമിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോകുന്ന സി.പി.എം ക്രിമിനലുകളാണ് വഴിയരികിൽ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ മൃഗീയമായി ആക്രമിക്കുന്നത്. കേരള ചരിത്രത്തിൽ ആദ്യമാണ് ഗുണ്ടാസംഘത്തിന്റെ അകമ്പടിയിൽ ഒരു മുഖ്യമന്ത്രി സഞ്ചരിക്കുന്നത്.

നവകേരള സദസിനെത്തുന്നവർ ഒന്നിച്ച് ഊതിയാൽ പറന്ന് പോകുന്നവരേയുള്ളു പ്രതിഷേധക്കാരെന്നാണ് പിണറായി പറയുന്നത്. അതു തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്, കേരള ജനത ഒന്നിച്ച് ഊതിയാൽ പറന്നു പോകുന്നതേയുള്ളു നിങ്ങളുടെ ഭരണവും. ബംഗാളിലേതു പോലെ പിന്നീട് വിലപിച്ചിട്ടു കാര്യമില്ല' എന്നും വി.ഡി സതീശൻ പറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News