'പിങ്ക് സ്റ്റേഡിയം' വരുന്നു... വനിതകള്‍ക്ക് മാത്രമായുള്ള സ്റ്റേഡിയം ഒരുങ്ങുന്നത് കാസര്‍കോട്

പെണ്‍കുട്ടികള്‍ക്ക് സൈക്ലിങ്, കളരി, കരാട്ടേ, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ മികച്ച പരിശീലനം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് പദ്ധതി.

Update: 2021-10-31 01:48 GMT
Advertising

വനിതകള്‍ക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്യ സ്റ്റേഡിയം കാസര്‍കോട് സ്ഥാപിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. 'പിങ്ക് സ്റ്റേഡിയം' എന്ന പേരിലാണ് പദ്ധതി. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനത്തിലാവും സ്റ്റേഡിയം ഒരുങ്ങുക.

Full View

റവന്യൂ വകുപ്പിൽ നിന്നും കാസര്‍കോട് നഗരസഭ ലീസിനെടുത്ത ഒന്നര ഏക്കര്‍ സ്ഥലത്താണ് പിങ്ക് സ്‌റ്റേഡിയം സ്ഥാപിക്കുക. പെണ്‍കുട്ടികള്‍ക്ക് സൈക്ലിങ്, കളരി, കരാട്ടേ, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ മികച്ച പരിശീലനം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് പദ്ധതി. കായിക രംഗത്ത് പുതിയ വനിതാ താരങ്ങളെ സൃഷ്ടിക്കാൻ ഇതു വഴി സാധിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു.

അടുത്ത ദിവസങ്ങളില്‍ തന്നെ എന്‍ജിനീയറിങ് വിഭാഗം താളിപ്പടുപ്പ് മൈതാനത്തിൽ പരിശോധന നടത്തും. കായിക മന്ത്രിയും ഉദ്യോഗസ്ഥരും താളിപ്പടുപ്പ് മൈതാനം സന്ദര്‍ശിച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News