"അന്ന് ഉലമാക്കളും, ഉമറാക്കളും ഒരുമിച്ച് നീങ്ങിയതിൻ്റെ ഗുണഫലങ്ങളാണ് നമ്മളിന്ന് അനുഭവിക്കുന്നത്" പി.കെ അബ്ദുറബ്ബ്

Update: 2021-12-03 13:03 GMT
Advertising

പൈതൃകങ്ങൾ മുറുകെപ്പിടിച്ച്, ഉലമാ-ഉമറാ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച് മുന്നോട്ടു പോയില്ലെങ്കിൽ അടുത്ത തലമുറക്ക് അനുഭവിക്കാൻ ഒന്നും ബാക്കിയുണ്ടാവില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ അബ്ദുറബ്ബ്.

"മലപ്പുറം കോട്ടപ്പടിയിൽ നടന്ന ഒരു മുസ്ലിം ലീഗ് സമ്മേളനത്തിൽ പ്രാർത്ഥന നടത്തിയ ശേഷം തിരിച്ചു പോകുന്ന പ്രിയപ്പെട്ട ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാർ. അന്നത്തെ മുസ്ലിം ലീഗ് ഓർഗനൈസിംഗ് സെക്രട്ടറിയായിരുന്ന U.A.ബീരാൻ സാഹിബാണ് കൂടെ." അന്ന് ഉലമാക്കളും, ഉമറാക്കളും ഒരുമിച്ച് നീങ്ങിയതിൻ്റെ ഗുണഫലങ്ങളാണ് നമ്മളിന്ന് അനുഭവിക്കുന്നത്. പഴയ കാലത്തെ ഒരു മുസ്‌ലിം ലീഗ് സമ്മേളനത്തിന്റ അനുഭവം പങ്കുവെച്ച് കൊണ്ട് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

മലപ്പുറം കോട്ടപ്പടിയിൽ നടന്ന ഒരു മുസ്ലിം ലീഗ് സമ്മേളനത്തിൽ പ്രാർത്ഥന നടത്തിയ ശേഷം തിരിച്ചു പോകുന്ന പ്രിയപ്പെട്ട ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാർ. അന്നത്തെ മുസ്ലിം ലീഗ് ഓർഗനൈസിംഗ് സെക്രട്ടറിയായിരുന്ന U.A.ബീരാൻ സാഹിബാണ് കൂടെ.

അന്ന് ഉലമാക്കളും, ഉമറാക്കളും ഒരുമിച്ച് നീങ്ങിയതിൻ്റെ ഗുണഫലങ്ങളാണ് നമ്മളിന്ന് അനുഭവിക്കുന്നത്.

ബാഫഖി തങ്ങൾ ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ കെ.എം മൗലവി

പ്രാർത്ഥനക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.

കെ.സി.അബൂബക്കർ മൗലവി പ്രസംഗിച്ച വേദിയിൽ പൂക്കോയ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. ഉമ്മത്തിനു വേണ്ടി പ്രവർത്തനത്തോടൊപ്പം പ്രാർത്ഥനകളും

ചേർന്നപ്പോഴാണ് നമുക്ക് ഇന്നീ കാണുന്ന ഇസ്സത്തുണ്ടായത്.

പൈതൃകങ്ങൾ മുറുകെപ്പിടിച്ച്,

ഉലമാ-ഉമറാ ബന്ധങ്ങൾ

ഊട്ടിയുറപ്പിച്ച് മുന്നോട്ടു

പോയില്ലെങ്കിൽ അടുത്ത

തലമുറക്ക് അനുഭവിക്കാൻ ഒന്നും ബാക്കിയുണ്ടാവില്ല.


Full View



Summary : PK Abdurabb Facebook post  

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News