പാണക്കാട് തങ്ങളുടെ നേതൃത്വത്തെ വെല്ലുവിളിക്കാൻ ആർക്കും കഴിയില്ലെന്ന് തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി

പൊന്നാനിയെ കുറിച്ചാണ് പലരും കഥകൾ മെനഞ്ഞത്. എന്നാൽ അതെല്ലാം അപ്രസക്തമാക്കുന്ന ചരിത്രവിജയമാണ് സമദാനി നേടിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Update: 2024-06-04 09:46 GMT
Advertising

മലപ്പുറം: പാണക്കാട് തങ്ങളുടെ നേതൃത്വത്തെ വെല്ലുവിളിക്കാൻ ആർക്കും കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പൊന്നാനിയിലും മലപ്പുറത്തും മാത്രമല്ല ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളിലെല്ലാം വൻ വിജയമാണ് യു.ഡി.എഫ് നേടിയത്. കോഴിക്കോട്, വടകര, വയനാട് മണ്ഡലങ്ങളിലെല്ലാം ഇതാണ് കാണാൻ കഴിയുന്നത്. പൊന്നാനിയെക്കുറിച്ചായിരുന്നു കഥകൾ മെനഞ്ഞത്. അവിടെ യു.ഡി.എഫ് ചരിത്ര ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സമസ്തയിലെ ലീഗ് വിരുദ്ധരായ ഒരുവിഭാഗം പൊന്നാനിയിലും മലപ്പുറത്തും എൽ.ഡി.എഫ് അനുകൂല പ്രചാരണം നടത്തിയിരുന്നു. വാഫി വിഷയത്തിലടക്കം സമസ്തയുടെ നിലപാടിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സാദിഖലി തങ്ങളെയും ലീഗിനെയും ഒരു പാഠം പഠിപ്പിക്കാൻ ഇത്തവണ മാറ്റിക്കുത്തണം എന്നായിരുന്നു പ്രചാരണം.

സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം തന്നെ ഹൈദരലി തങ്ങളെ ഇ.ഡി ചോദ്യം ചെയ്തത് അടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം അപ്രസക്തമാക്കുന്ന വിജയമാണ് രണ്ട് മണ്ഡലങ്ങളിലും ലീഗ് നേടിയത്. മലപ്പുറത്തും പൊന്നാനിയിലും ലീഗ് സ്ഥാനാർഥികൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ് വിജയിച്ചുകയറിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News