പ്ലാച്ചിമട നഷ്ടപരിഹാരം; കേരളം വിടാനൊരുങ്ങി കൊക്കക്കോള

കോള ഫാക്ടറിയും കെട്ടിടവും ഉൾപ്പെടുന്ന ഭൂമി സർക്കാറിന് സൗജന്യമായി നൽകാമെന്നാണ് കമ്പനി സർക്കാറിനെ അറിയിച്ചത്

Update: 2022-12-04 05:08 GMT
Advertising

പാലക്കാട്: പ്ലാച്ചിമടക്കാർക്ക് നഷ്ടപരിഹാരം നൽകാതെ കോക്കക്കോള കമ്പനി കേരളം വിടാനൊരുങ്ങുന്നു. കോള ഫാക്ടറിയും കെട്ടിടവും ഉൾപ്പെടുന്ന ഭൂമി സർക്കാറിന് സൗജന്യമായി നൽകാമെന്നാണ് കമ്പനി സർക്കാറിനെ അറിയിച്ചത്. കോളയുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രരംഭ പ്രവർത്തനങ്ങളും സർക്കാർ തുടങ്ങി. നഷ്ട്ടപരിഹാരം നൽകാതിരിക്കാനാണ് കോള കമ്പനി ഭൂമി സർക്കാറിന് കൈമാറുന്നതെന്നാണ് സമരസമിതി പറയുന്നത്.

പ്ലാച്ചിമടയിലെ പരിസ്ഥിതി , മണ്ണ് , വെള്ളം എന്നിവ നശിപ്പിച്ചതിന് 216 കോടിരൂപയിലധികം കോക്കകോള കമ്പനി പ്ലാച്ചിമടക്കാർക്ക് നൽകണമെന്ന് 2011 ൽ നിയമസഭ ഐക്യകണ്‌ഠേനെ ബില്ല് പാസാക്കിയതാണ്. രാഷ്ട്രപതി ബില്ല് തിരിച്ചയച്ചതിനാൽ വീണ്ടും നിയമനിർമ്മാണം നടത്തണമെന്നാവശ്യപെട്ട് സമരം നടക്കുന്നതിനിടെയാണ് സർക്കാറിന് ഭൂമി കൈമാറാൻ നീക്കം നടക്കുന്നത്. 36.7 ഏക്കർ ഭൂമിയും , 35000 ചതുരശ്ര അടിയിലുള്ള കെട്ടിടവും സർക്കാറിന് കൈമാറാമെന്ന് കോള കമ്പനി അറിയിച്ചു. തുടർന്ന് ചിറ്റൂർ തഹസിൽദാറും താലൂക്ക് സർവ്വേയറും ഭൂമി അളന്ന് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് കൈമാറി. പ്ലാച്ചിമടക്കാർക്ക് നഷ്ട്ടപരിഹാരം നൽകാതിരിക്കനാണ് ഭൂമി കൈമാറ്റമെന്നാണ് സമരസമിതി ആരോപിക്കുന്നത്. ഭൂമി സൗജന്യമായി സർക്കാറിന് നൽകിയാൽ നഷ്ട്ടപരിഹാരത്തിനായി നിയമ നിർമ്മാണം നടത്തില്ലെന്നും കോക്കകോള കമ്പനി കണക്ക് കൂട്ടുന്നു

നേരത്തെ പഴച്ചാർ കമ്പനിയും കാർഷിക പദ്ധതികളും തുടങ്ങാൻ ശ്രമിച്ചിരുന്നെങ്കിലും എതിർപ്പുകളെ തുടർന്ന് മാറ്റിവെച്ചു. തങ്ങളുടെ ഒരു പദ്ധതിയും പ്ലാച്ചിമടയിലിനി നടക്കില്ലെന്ന് ബോധ്യപെട്ടതോടെയാണ് കോള ഭൂമി സർക്കാറിനെ ഏൽപ്പിച്ച് കേരളം വിടാൻ ഒരുങ്ങുന്നത്. കോക്ക കോളയിൽ നിന്നും ഏറ്റെടുത്ത ഭൂമിയിൽ സർക്കാർ തലത്തിൽ കർഷക കമ്പനി തുടങ്ങാനുള്ള ചർച്ചകളും നടക്കുന്നുണ്ട്.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News