പ്ലസ് വൺ പ്രതിസന്ധി: കാസർകോട്ടും മലപ്പുറത്തും താൽക്കാലിക അധിക ബാച്ച് അനുവദിച്ചു

മലപ്പുറത്ത് 120 ബാച്ചുകളും കാസർകോട്ട് 18 ബാച്ചുകളുമാണ് അനുവദിച്ചത്.

Update: 2024-07-11 07:44 GMT
Advertising

തിരുവനന്തപുരം: പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കാൻ കാസർകോട്ടും മലപ്പുറത്തും താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ചു. മലപ്പുറത്ത് 74 സർക്കാർ സ്‌കൂളുകളിലായി 120 ബാച്ചുകളും കാസർകോട്ട് 18 സ്‌കൂളുകളിലായി 18 ബാച്ചുകളുമാണ് അനുവദിച്ചത്.

മലപ്പുറത്ത് ഹ്യൂമാനിറ്റീസ് കോമ്പിനേഷനിൽ 59 ബാച്ചുകളും കൊമേഴ്‌സ് കോമ്പിനേഷനിൽ 61 ബാച്ചുകളുമാണ് അനുവദിച്ചത്. ഒരു സയൻസ് ബാച്ച് പോലും അനുവദിച്ചിട്ടില്ല. കാസർകോട് ജില്ലയിൽ ഒരു സയൻസ് ബാച്ചും നാല് ഹ്യൂമാനിറ്റീസ് ബാച്ചുകളും 13 കൊമേഴ്‌സ് ബാച്ചുമാണ് അനുവദിച്ചത്.

മലപ്പുറം, കാസർകോട് ജില്ലകളിൽ 138 താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിന് ഒരു വർഷം 14.90 കോടി രൂപ ചെലവ് വരുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. പുതിയ ബാച്ചുകൾ അനുവദിക്കുന്നതിലൂടെ പ്ലസ് വൺ പ്രവേശനം സംബന്ധിച്ച പ്രശ്‌നങ്ങൾ പൂർണമായും പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News