ലീഗ് ആരാണെന്ന് ഇഎംഎസിനും നായനാർക്കും ബോധ്യപ്പെടുത്തിക്കൊടുത്തിട്ടുണ്ട്; മുഖ്യമന്ത്രിക്ക് പിഎംഎ സലാമിന്റെ മറുപടി

നിങ്ങൾക്ക് പറ്റുന്നത് ചെയ്തു കാണിക്ക് എന്നാണ് ഭീഷണി. ഒന്നാമത്തെ ചോദ്യത്തിനുളള ഉത്തരം സഖാവ് ഇ.എം.എസിനും രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം സഖാവ് നായനാർക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്‌ലിംലീഗ്

Update: 2021-12-10 17:53 GMT
Advertising

വഖഫ് സംരക്ഷണ റാലിക്ക് പിന്നാലെ ലീഗിനെ കടന്നാക്രമിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പിഎംഎ സലാം. 'മുസ്‌ലിം ലീഗ് ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. നിങ്ങൾക്ക് പറ്റുന്നത് ചെയ്തു കാണിക്ക് എന്നാണ് ഭീഷണി. ഒന്നാമത്തെ ചോദ്യത്തിനുളള ഉത്തരം സഖാവ് ഇ.എം.എസിനും രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം സഖാവ് നായനാർക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്‌ലിംലീഗ്'-പിഎംഎ സലാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. റാലി കണ്ട് നിലവിളിക്കുന്നവർ ഇന്നലെ നടന്നത് സമരപ്രഖ്യാപനം മാത്രമാണെന്ന് ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

വഖഫ് വിഷയത്തിൽ ആശങ്കയുള്ള മതസംഘടനാ നേതാക്കൾക്ക് കാര്യങ്ങൾ ബോധ്യപ്പെടുത്തിക്കൊടുത്തിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ലീഗിനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും ചെയ്യാൻ കഴിയുന്നത് ചെയ്തു കാണിക്കാനും മുഖ്യമന്ത്രി വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് സലാമിന്റെ പ്രസ്താവന.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മുസ്‌ലിംലീഗ് ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. നിങ്ങളെ കൊണ്ട് പറ്റുന്നത് ചെയ്ത് കാണിക്ക് എന്നാണ് ഭീഷണി

ഒന്നാമത്തെ ചോദ്യത്തിനുളള ഉത്തരം സഖാവ് ഇ.എം.എസിനും രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം സഖാവ് നായനാർക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്‌ലിംലീഗ്.

ചിലത് ഓര്‍ത്തെടുക്കുന്നത് നല്ലതാണ്.

വഖഫ് സംരക്ഷണ റാലി കണ്ട് നിലവിളിക്കുന്നവരോട്...

ഇന്നലെ നടന്നത് സമരപ്രഖ്യാപനം മാത്രമാണ്...



Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News