അടൂരിലെ കാറപകടത്തിൽ പോലീസ് കേസെടുത്തു

ലോറി ഡ്രൈവർക്ക് എതിരെയാണ് കേസെടുത്തത്

Update: 2024-03-30 01:06 GMT
Advertising

അടൂർ: പത്തനംതിട്ട അടൂരിലെ കാറപകടത്തിൽ പോലീസ് കേസെടുത്തു .ലോറി ഡ്രൈവർക്ക് എതിരെ ഐപിസി 304 ഏ പ്രകാരമാണ് കേസെടുത്തത്. അശ്രദ്ധ മൂലം മരണത്തിന് കാരണമായി എന്നതാണ് കേസ്. മരണപ്പെട്ട അനുജയുടെ സഹ അധ്യാപകന്റെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. അതേസമയം മരണപ്പെട്ട അനുജയുടെയും ഹാഷിമിന്റെയും മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.

കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ എം.സി റോഡിൽ പട്ടാഴിമുക്കിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അതേസമയം, അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

സഹഅധ്യാപകർക്കൊപ്പം വിനോദയാത്രയ്ക്ക് പോയി ട്രാവലറിൽ മടങ്ങുകയായിരുന്നു അനുജ. വഴിയിൽവെച്ച് ഹാഷിം ട്രാവലര്‍ തടഞ്ഞ് അനുജയെ കാറിൽ കയറ്റി കൊണ്ട് വരികയായിരുന്നു. കാറിൽ കയറി മിനിറ്റുകൾക്കകം അപകടമുണ്ടായി. കാർ അമിത വേഗത്തിൽ ലോറിയിൽ ഇടിപ്പിച്ചതാണോ എന്നാണ് സംശയം. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News