ഒമ്പത് ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ടി ബി.ജെ.പി കള്ളപ്പണം എത്തിച്ചുവെന്ന് പൊലീസ്
ഇരിങ്ങാലക്കുട കോടതിയിലാണ് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്
Update: 2021-08-04 07:39 GMT
ഒമ്പത് ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ടി ബി.ജെ.പി കള്ളപ്പണം എത്തിച്ചുവെന്ന് കൊടകര കള്ളപ്പണകേസ് അന്വേഷണ സംഘം കോടതിയിൽ.തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് , പത്തനംതിട്ട , എറണാകുളം, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിൽ പണമെത്തി.
ഇരിങ്ങാലക്കുട കോടതിയിലാണ് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്. പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജൻ സമർപ്പിച്ച ഹരജി ഈ മാസം 11 ന് പരിഗണിക്കാനായി മാറ്റി. ബി.ജെ.പി നേതാക്കളുടെ പ്രേരണ മൂലമാണ് ധർമ്മരാജൻ ഹരജി നൽകിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പണത്തിന്‍റെ ഉറവിടം വ്യക്തമാകാൻ ഇക്കുറിയും ധർമ്മരാജനായില്ല.