കുന്നംകുളത്ത് വില്‍പ്പനക്ക്​ കൊണ്ടുവന്ന 27,000 ബോട്ടിൽ ഹാർപിക്ക് പിടികൂടി

ഹാര്‍പിക്ക് കമ്പനിയിലെ ഉദ്യോഗസ്ഥരെത്തി പിടികൂടിയവ വ്യാജമാണെന്ന് സ്ഥിരീകരിച്ചു

Update: 2022-05-19 05:06 GMT
Editor : ijas
Advertising

തൃശ്ശൂര്‍: ഗുജറാത്തില്‍നിന്ന്​ കുന്നംകുളത്ത് വില്‍പ്പനക്ക്​ കൊണ്ടുവന്ന 27,000 ബോട്ടിൽ ഹാർപിക്കിന്‍റെ വ്യാജ ബോട്ടിലുകൾ പൊലീസ് പിടികൂടി. ഏഴ് ലക്ഷം രൂപയോളം വില വരുന്ന വ്യാജ ഹാര്‍പിക്ക് കുന്നംകുളം ചൊവ്വന്നൂർ സ്വദേശിക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്ന്​ കണ്ടെത്തി. കുന്നംകുളം പൊലീസിന് ഫോൺ മുഖേന ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാർഗോ കമ്പനിയുടെ ലോറിയിൽ കൊണ്ടുവന്ന ഹാർപിക്കും സോപ്പുപൊടിയും പിടികൂടിയത്. വിവരമറിഞ്ഞ് ഹാര്‍പിക്ക് കമ്പനിയിലെ ഉദ്യോഗസ്ഥരെത്തി പിടികൂടിയവ വ്യാജമാണെന്ന് സ്ഥിരീകരിച്ചു. സ്ഥാപനത്തിന്‍റെ ലീഗല്‍ വിഭാഗം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

police seizes 27,000 bottles of Harpic from Kunnamkulam

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News