'അമ്മയുടെ സംസ്കാര ചടങ്ങില്‍ പൊലീസ് പാടില്ല'; കോടതി മുറിയില്‍ കയര്‍ത്ത് മുട്ടില്‍ മരം കൊള്ളക്കേസ് പ്രതികള്‍, റിമാന്‍റ് ചെയ്തു

പ്രധാന പ്രതികളായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നീ സഹോദരങ്ങളാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്

Update: 2021-07-29 06:46 GMT
Editor : ijas
Advertising

മുട്ടിൽ മരം കൊള്ളക്കേസില്‍ അറസ്റ്റിലായ പ്രധാന പ്രതികളെ 14 ദിവസത്തേക്ക് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം മരിച്ച പ്രതികളുടെ അമ്മ ഇത്താമയുടെ സംസ്കാര ചടങ്ങില്‍ പൊലീസ് പാടില്ലെന്ന് പറഞ്ഞ പ്രതികള്‍ കോടതിയിൽ പൊലീസിനോട് കയർത്തു. ഇത് അംഗീകരിക്കാനാകില്ലെന്ന് ജഡ്ജി പറഞ്ഞു. തുടര്‍ന്ന് പ്രതികള്‍ പൊലീസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഏറ്റവുമൊടുവില്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് പറഞ്ഞ പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി.

മുട്ടിൽ മരം കൊള്ളക്കേസിലെ പ്രധാന പ്രതികളായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നീ സഹോദരങ്ങളാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. ഇവരെല്ലാവരും തന്നെ മരക്കച്ചവടക്കാരാണ്. ഹൈക്കോടതിയിൽ സര്‍ക്കാരാണ് പ്രതികള്‍ പിടിയിലായ കാര്യം അറിയിച്ചത്. കൊച്ചിയിലേക്ക് കടക്കുന്നതിനിടെ കുറ്റിപ്പുറം പാലത്തിന് സമീപം വെച്ച് തിരൂര്‍ ഡി.വൈ.എസ്.പിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മുട്ടില്‍ മരം മുറി കേസില്‍ നാല്‍പ്പത്തിമൂന്ന് കേസുകള്‍ മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം.കെ സമീറിന്‍റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 36 കേസുകളിലും പ്രധാന പ്രതികള്‍ പിടിയിലായ മുട്ടില്‍ സഹോദരങ്ങളാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News