ദലിതനായ മധ്യവയസ്‌കനെ പൊലീസ് മർദിച്ചതായി പരാതി
പരാതിയുടെ പേരിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ശേഷം മർദിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.പൊലീസ് ബാബുവിന്റെ ജനനേന്ദ്രിയം ഞെരിച്ചതായും നെഞ്ചിൽ മർദിച്ചതായും ബന്ധുക്കൾ പറഞ്ഞു.
Update: 2022-04-07 13:05 GMT
കോഴിക്കോട്: ദലിതനായ മധ്യവയസ്‌കനെ കൊയിലാണ്ടി പൊലീസ് മർദിച്ചതായി പരാതി. മർദനമേറ്റ കുറ്റിവയലിൽ ബാബു കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പരാതിയുടെ പേരിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ശേഷം മർദിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.പൊലീസ് ബാബുവിന്റെ ജനനേന്ദ്രിയം ഞെരിച്ചതായും നെഞ്ചിൽ മർദിച്ചതായും ബന്ധുക്കൾ പറഞ്ഞു. എന്നാൽ ആരോപണം പൊലീസ് നിഷേധിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് ബാബുവിനെ ആശുപത്രിയൽ പ്രവേശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.