ഡ്യൂട്ടിക്കിടെ മർദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്തില്ല: രാജിവെക്കുന്നുവെന്ന് ഡോ. രാഹുൽ മാത്യു
ഡ്യൂട്ടിക്കിടെ തന്നെ മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് രാജിവക്കുന്നതായി മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യു.
ഡ്യൂട്ടിക്കിടെ തന്നെ മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് രാജിവക്കുന്നതായി മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യു. ഇടതുപക്ഷ പ്രവര്‍ത്തകന്‍ ആയിട്ടുപോലും നീതി കിട്ടിയില്ലെന്നും രാഹുല്‍ മാത്യു പറഞ്ഞു.
മെയ് പതിനാലിനാണ് സംഭവം നടന്നത്. സി.പി.ഒ അഭിലാഷ് ചന്ദ്രനാണ് രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. കോവിഡ് ബാധിച്ചെത്തിയ അമ്മയുടെ ചികിത്സയില്‍ വീഴ്ചയുണ്ടെന്നാരോപിച്ചായിരുന്നു മര്‍ദനം. സംഭവം വലിയ വിവാദമായിരുന്നു. കോവിഡ് രോഗിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാതെ, മരിച്ച ശേഷം എത്തിച്ച് കുറ്റം ഡോക്ടർമാരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് മാവേലിക്കരയിൽ ഉണ്ടായതെന്നാണ് രാഹുല്‍ മാത്യു നേരത്തെ വ്യക്തമാക്കിയിരുന്നു.
അഭിലാഷ് ചന്ദ്രനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മാവേലിക്കരയില്‍ ഡോക്ടര്‍മാര്‍ നാല്‍പത് ദിവസമായി സമരത്തിലാണ്. സംഭവത്തില്‍ കെജിഎംഒഎ പ്രതിഷേധമറിയിച്ചു. നാളെ സംസ്ഥാന വ്യാപകമായി ഒ.പി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാനാണ് കെജിഎംഒഎയുടെ തീരുമാനം.
ജൂൺ ഏഴിന് അഭിലാഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ കോവിഡ് ബാധിതൻ ആയതിനാൽ അറസ്റ്റ് ചെയ്യാനായില്ല എന്നാണ് പോലീസ് വിശദീകരണം. താൻ ജീവിതത്തിൽ ചതിക്കപ്പെട്ടുവെന്നും, ഇടതുപക്ഷ പ്രവർത്തകൻ ആയിട്ടുപോലും നീതി കിട്ടിയില്ലെന്നും ഡോക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.