ഏക സിവിൽ കോഡിൽ സിപിഎമ്മിന് രാഷ്ട്രീയ അജണ്ട: രമേശ് ചെന്നിത്തല
"ഏക സിവിൽ കോഡ് വേണ്ട എന്ന തീരുമാനത്തിൽ കോൺഗ്രസ് ഉറച്ചു നിൽക്കും"
ഏക സിവിൽ കോഡിൽ സിപിഎമ്മിന് ആത്മാർഥതയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന് രാഷ്ട്രീയ അജണ്ടയാണ് സിവിൽ കോഡിലുള്ളതെന്നും ജനങ്ങൾ സിപിഎം നീക്കത്തെ വിശ്വസിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
"ഏക സിവിൽ കോഡ് വേണ്ട എന്ന തീരുമാനത്തിൽ കോൺഗ്രസ് ഉറച്ചു നിൽക്കും. തെരഞ്ഞെടുപ്പ് അതിലൊരു വിഷയമേ അല്ല. കലക്ക വെള്ളത്തിൽ മീൻ പിടിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ഏക സിവിൽ കോഡിൽ സിപിഎമ്മിന് ആത്മാർഥതയില്ല. രാഷ്ട്രീയ അജണ്ടയാണ് അവർക്ക് വിഷയത്തിലുള്ളത്. ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണവർ. പത്ത് വോട്ട് കിട്ടുമെങ്കിൽ ആകട്ടെ എന്നതാണ് അവരുടെ നിലപാട്. അങ്ങനെയാണെങ്കിൽ ആദ്യം ഇ.എം.എസിനെ തള്ളിപ്പറയണം. ഇ.എം.എസിന്റെ നിലപാട് തെറ്റാണ് എന്ന് വ്യക്തമാക്കാൻ സിപിഎം തയ്യാറാകണം. അവരിതു വരെ ഇ.എം.എസിനെ തള്ളിപ്പറഞ്ഞിട്ടില്ല. ജനങ്ങൾ സിപിഎമ്മിന്റെ നീക്കങ്ങളൊന്നും വിശ്വസിക്കില്ല. അതുകൊണ്ട് തന്നെ യുഡിഎഫിനെ ദുർബലപ്പെടുത്താനുള്ള ഒരു നീക്കവും ഫലം കാണില്ല". ചെന്നിത്തല പറഞ്ഞു.
updating