KSRTC ബസിൽ നിന്ന് സ്വര്‍ണം കവർന്ന പ്രതികള്‍ പിടിയില്‍
ഒരു കോടി എട്ട് ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് മോഷണം പോയത്
Update: 2024-10-22 02:57 GMT
മലപ്പുറം: മലപ്പുറം എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസിൽ നിന്ന് സ്വര്‍ണം കവർന്ന പ്രതികള്‍ പിടിയില്‍. പള്ളുരുത്തി സ്വദേശികളായ നിസാർ, നൗഫൽ, കോഴിക്കോട് സ്വദേശിയായ ബാബു എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്. കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ പ്രതികളില്‍ നിന്ന് കണ്ടെത്തി. ഒരു കോടി എട്ട് ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് മോഷണം പോയത്. തൃശൂർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലെ ജീവനക്കാരൻ സ്വർണാഭരണത്തിന്റെ മോഡലുകൾ കാണിക്കാനായി തിരൂരിലേക്ക് വന്ന് തിരിച്ച് പോകും വഴിയാണ് മോഷണം നടന്നത്.