കോട്ടയം ജില്ലയിലെ 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്

Update: 2021-10-19 16:35 GMT
Advertising

കോട്ടയം ജില്ലയിൽ 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കൂട്ടിക്കൽ , മൂന്നിലവ്, തലനാട് , തീക്കോയി പൂഞ്ഞാർ തെക്കേക്കര, നെടുഭാഗം വില്ലേജുകളിലുള്ള പ്രദേശങ്ങളിൽ അപകട സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഈ പ്രദേശത്തുള്ളവരോട് ക്യാമ്പുകളിലേക്ക് മാറാൻ അധികൃതർ നിർദേശിച്ചിരിക്കുകയാണ്. രണ്ട് ദിവസം ശക്തമായ മഴ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയത്. പ്ലാപ്പള്ളിയിൽ ഉരുൾപ്പൊട്ടലിൽ മരിച്ച അലന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിന് ശേഷമാണ് മൃതദേഹം വിട്ട് നൽകിയത്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News