മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജപ്രചാരണം; പൊലീസ് കേസെടുത്തു
'കൊക്ക് കാക്ക കുയിൽ' എന്ന ഫേസ്ബുക്ക് ഐ.ഡിക്കെതിരെയാണ് കേസെടുത്തത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ വീണ്ടും കേസെടുത്ത് പൊലീസ്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. 'കൊക്ക് കാക്ക കുയിൽ' എന്ന ഫേസ്ബുക്ക് ഐ.ഡിയ്‌ക്കെതിരെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരമാണ് കേസെടുത്തത്
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയ സംഭവത്തിലും കേസെടുത്തിരുന്നു. ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർഥിച്ചുള്ള പോസ്റ്റിനെതിരെയായിരുന്നു പ്രചാരണം.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് കേസ്. കോയിക്കോടൻസ് 2.0 എന്ന പ്രൊഫൈലിൽ നിന്നാണ് എക്സിൽ വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്.BNS 192, 45 വകുപ്പുകളും ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പും അനുസരിച്ചാണ് കേസെടുത്തത്.