വനാതിർത്തിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന്
വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിക്ക് സമീപം വനാതിർത്തിയിലാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്
Update: 2024-03-10 01:08 GMT
തൃശ്ശൂര്‍: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിക്ക് സമീപം വനാതിർത്തിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. 8 വയസ്സുള്ള അരുണ്‍ കുമാറിന്റെയും 15 വയസ്സുള്ള സജികുട്ടന്റെയും മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാം തീയതി മുതൽ കാണാതായ കുട്ടികൾക്കായി ഇന്നലെ പൊലീസിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ ശാസ്താംപൂവം കോളനിക്ക് സമീപത്തുള്ള ഉൾവനത്തിൽ തെരച്ചിൽ നടത്തിയിരുന്നു.
ഉച്ചയോടെ 8 വയസ്സുകാരന്‍ അരുണ്‍ കുമാറിന്റെയും 500 മീറ്ററോളം മാറി സജികുട്ടന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വനാതിർത്തിയിലെ ഫയർ ലൈന് സമീപമായിരുന്നു ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.