വലതുപക്ഷത്തിന് ഭാവിയുണ്ടെന്ന് കരുതുന്നില്ല; എന്റെ ഐഡിയോളജി സമത്വവും മനുഷ്യത്വവും: പ്രകാശ് രാജ്
മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.
Update: 2024-01-14 14:39 GMT
കോഴിക്കോട്: വലതുപക്ഷ രാഷ്ട്രീയത്തിന് ഭാവിയുണ്ടെന്ന് കരുതുന്നില്ലെന്ന് നടൻ പ്രകാശ് രാജ്. ആർ.എസ്.എസിന്റെ ഭൂരിപക്ഷ വാദത്തിന് താൻ എതിരാണ്. രാമ ഭക്തൻമാരോടോ യേശു ഭക്തൻമാരോടോ അല്ലാഹ് ഭക്തരോടോ തനിക്ക് എതിർപ്പില്ല. അന്ധ ഭക്തൻമാരോട് മാത്രമാണ് തന്റെ വിയോജിപ്പെന്നും പ്രകാശ് രാജ് മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
താൻ ഒരു രാഷ്ട്രീയപ്പാർട്ടിയിലും അംഗമല്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങാൻ ആഗ്രഹിക്കുന്നില്ല. സമത്വവും മനുഷ്യത്വവുമാണ് തന്റെ ഐഡിയോളജി. തെലങ്കാനയിൽ കോൺഗ്രസിന് ശക്തരായ നേതാക്കളുള്ളതായി തോന്നുന്നില്ല. അതുകൊണ്ടാണ് ബി.ആർ.എസ് അനുകൂല നിലപാട് സ്വീകരിച്ചത്. കർണാടകയിൽ കോൺഗ്രസിന് ശക്തമായ നേതൃത്വമുണ്ട്. അതുകൊണ്ട് തന്റെ നിലപാട് വ്യത്യസ്തമാണെന്നും പ്രകാശ് രാജ് പറഞ്ഞു.