രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; ഐജി എ അക്ബർ ഉൾപ്പടെ 11 മലയാളികൾക്ക് പുരസ്‌കാരം
സ്തുത്യർഹ സേവനത്തിന് കേരളത്തിൽ അഗ്നിശമന സേനയിൽ നിന്ന് 4 പേർക്കാണ് അവാർഡ്
Update: 2024-01-25 05:33 GMT
ഡൽഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിന് മലയാളി ഉൾപ്പടെ മൂന്ന് പേർക്കാണ് മെഡൽ. സ്തുത്യർഹമായ സേവനത്തിനുള്ള അവാർഡിന് ഐജി എ അക്ബർ ഉൾപ്പടെ കേരളത്തിൽ നിന്നുള്ള പതിനൊന്നുപേർ അർഹരായി.
രാജ്യത്താകെ 1132 പേർക്കാണ് പുരസ്‌കാരം. എക്സൈസ് കമ്മിഷണർ മഹിപാൽ യാഥവ്, എഡിജിപി ഗോപോഷ് അഗർവാൾ ഹെഡ്ഗെ എന്നിവർ വിശിഷ്ട സേവനത്തിന്റെ പുരസ്‌കാരങ്ങൾ നേടി. അഗ്നിശമന സേനയിൽ നിന്ന് വിജയകുമാർ എഫും വിശിഷ്ട സേവന പുരസ്‌കാരത്തിന് അർഹനായി.
സ്തുത്യർഹമായ സേവനത്തിനുള്ള അവാർഡ് കേരളത്തിൽ നിന്ന് 11 പേരാണ് നേടിയത്.
- എ അക്ബർ, IG
- ആർ ഡി അജിത്ത് SP NRI Cell
- സുനിൽകുമാർ വി,,SP
- ഷീൻ തറയിൽ ACP Traffic
- സുനിൽ കുമാർ ചെർവിത്ര DSP
- സുഗതൻ വി, ASP
- സലീഷ് എൻ എസ് DSP
- ശ്രീ രാധാകൃഷ്ണപിള്ള കെ.കെ. ASI
- സുരേന്ദ്രൻ ബി ASI
- ജ്യോദീന്ദ്രകുമാർ പി inspector
- മിനി കെ അസി
സ്തുത്യർഹ സേവനത്തിന് കേരളത്തിൽ അഗ്നിശമന സേനയിൽ നിന്ന് 4 പേർക്കാണ് അവാർഡ്
- ജിജി എൻ
- പി പ്രമോദ്
- അനിൽ കുമാർ എസ്
- അനിൽ പി