മലബാറിലെ സ്വകാര്യ അറവുമാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍ അടച്ചിടല്‍ സമരത്തിലേക്ക്; ഇന്ന് മുതല്‍ പ്രവർത്തിക്കില്ല
മലപ്പുറം മമ്പാട്ടെ അറവു മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധക്കാരുടെ ആക്രമണമുണ്ടായെന്നാരോപിച്ചാണ് സമരം
Update: 2025-03-22 09:15 GMT


കോഴിക്കോട്: മലബാറിലെ സ്വകാര്യ അറവുമാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍ അടച്ചിടല്‍ സമരത്തിലേക്ക്. മലപ്പുറം മമ്പാട്ടെ അറവു മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധക്കാരുടെ ആക്രമണമുണ്ടായെന്നാരോപിച്ചാണ് സമരം. പാലക്കാട് മുതല്‍ കാസർകോടുവരെയുള്ള സംസ്കരണ കേന്ദ്രങ്ങള്‍ ഇന്ന് മുതല്‍ പ്രവർത്തിക്കില്ല.