പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം ഇന്ന് കൊച്ചിയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച തുല്യവേതനം, ഐസിസി തുടങ്ങിയവ യോഗത്തിൽ ചർച്ചയാകും
Update: 2024-08-31 00:59 GMT
കൊച്ചി: ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച തുല്യവേതനം, ഐസിസി തുടങ്ങിയവ യോഗത്തിൽ ചർച്ചയാകും.
താരങ്ങളുടെ വേതനം ഏകീകരിക്കുന്നത് അസാധ്യമാണെന്നാണ് നിർമാതാക്കളുടെ പൊതു വിലയിരുത്തൽ. സെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, ഇന്‍റേണല്‍ കംപ്ലെയിന്‍റ് സെൽ എന്നിവ നിലവിൽ പ്രവർത്തനക്ഷമമാണെന്നും സംഘടന വിലയിരുത്തുന്നുണ്ട്. ഫെഫ്ക ഭാരവാഹികളുടെ യോഗവും ഉടനുണ്ടാകും. സംഘടനയിൽ നിന്ന് രാജിവെച്ച ആഷിക് അബു ഉയർത്തിയ വിവാദങ്ങളും വിമർശനങ്ങളും യോഗത്തിൽ ചർച്ചയാകും.