''ആണുങ്ങളെല്ലാം പള്ളിയിൽ പോയ സമയത്താണ് അവർ കല്ലിടാൻ വീട്ടിൽ കയറിയത്''; കല്ലായിയിൽ കെ റെയിലിനെതിരെ വൻ പ്രതിഷേധം
ഇതുവരെ പ്രതിഷേധ സമരങ്ങളൊന്നും നടക്കാത്ത സ്ഥലമായിരുന്നു കല്ലായി. ഇന്ന് കല്ലിടാനെത്തിയപ്പോഴാണ് പ്രതിഷേധമുയർന്നത്. ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ലുകൾ നാട്ടുകാർ സംഘടിതമായി പിഴുതുമാറ്റി.
Update: 2022-03-18 14:46 GMT
കോഴിക്കോട് കല്ലായിയിൽ കെ റെയിലിന് സർവേ കല്ലിടുന്നതിനെതിരെ നാട്ടുകാരുടെ വൻ പ്രതിഷേധം. പ്രദേശത്തെ സ്ത്രീകളാണ് കല്ലിടലിനെതിരെ പ്രതിഷേധമുയർത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് ആണുങ്ങളെല്ലാം പള്ളിയിൽ പോയ സമയത്താണ് ഉദ്യോഗസ്ഥർ കല്ലിടാൻ വീട്ടിൽ കയറിയതെന്ന് സ്ത്രീകൾ പറഞ്ഞു.
ഇതുവരെ പ്രതിഷേധ സമരങ്ങളൊന്നും നടക്കാത്ത സ്ഥലമായിരുന്നു കല്ലായി. ഇന്ന് കല്ലിടാനെത്തിയപ്പോഴാണ് പ്രതിഷേധമുയർന്നത്. ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ലുകൾ നാട്ടുകാർ സംഘടിതമായി പിഴുതുമാറ്റി. പൊലീസുകാർ തടയാൻ ശ്രമിച്ചെങ്കിലും നാട്ടുകാരെ തടയാനായില്ല.