കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തനസജ്ജമാകാത്തതിനെതിരെ പ്രതിഷേധം ശക്തം

സ്ഥലം മാറ്റിയ ജീവനക്കാരെ തിരിച്ചുകൊണ്ടുവന്ന് ഉടൻ ഒ.പി പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ സമരം നടത്തുമെന്നാണ് സ്ഥലം എം.എൽ.എ. എൻ.എ നെല്ലിക്കുന്നിന്‍റെ പ്രഖ്യാപനം

Update: 2021-12-14 01:23 GMT
Editor : ijas
Advertising

കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തനസജ്ജമാകാത്തതിനെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാവുന്നു. ഒ.പി. ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാതെ ജീവനക്കാരെ സ്ഥലം മാറ്റുന്നതിനെതിരെയാണ് പ്രതിഷേധം. മെഡിക്കൽ കോളേജിന്‍റെ പ്രവർത്തനം തുടങ്ങുന്നത് വൈകിപ്പിക്കാൻ സർക്കാർ നീക്കം നടത്തുന്നതായും ആരോപണമുയർന്നിട്ടുണ്ട്. ഒ പി ആരംഭിക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മെഡിക്കൽ കോളേജ് സംരക്ഷണ യുവജനകവചം തീർത്തു. ആശുപത്രി തുറക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.

Full View

സ്ഥലം മാറ്റിയ ജീവനക്കാരെ തിരിച്ചുകൊണ്ടുവന്ന് ഉടൻ ഒ.പി. വിഭാഗം പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ സമരം നടത്തുമെന്നാണ് സ്ഥലം എം.എൽ.എ. എൻ.എ നെല്ലിക്കുന്നിന്‍റെ പ്രഖ്യാപനം. മെഡിക്കൽ കോളേജിൽ ഒ.പി ആരംഭിക്കാത്തതിൽ ബി.ജെ പി യും, മുസ്‍ലിം ലീഗും വെൽഫെയർ പാർട്ടിയും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് പാർട്ടികളുടെ തീരുമാനം.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News