ഉദ്ഘാടനം കഴിഞ്ഞിട്ടും ഫ്ലാറ്റുകളിലേക്ക് മാറാനായില്ല; ദുരിതം മാറാതെ പി ആന്റ് ടി കോളനിക്കാർ
2018 ൽ ആരംഭിച്ച പദ്ധതി സെപ്തംബർ രണ്ടിനാണ് ഉദ്ഘാടനം ചെയ്തത്
കൊച്ചി: പുതിയ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടും എറണാകുളം പി ആന്റ് ടി കോളനി നിവാസികളുടെ പുനരധിവാസം വൈകുന്നു. രണ്ടാഴ്ചക്കകം താക്കോൽ കൈമാറുമെന്നായിരുന്നു സർക്കാർ ഉറപ്പ് നൽകിയിരുന്നത്. 2018 ൽ ആരംഭിച്ച പദ്ധതി സെപ്തംബർ രണ്ടിനാണ് ഉദ്ഘാടനം ചെയ്തത്.
ലൈഫ് മിഷന്‍ പദ്ധതിയുമായി ചേര്‍ന്ന് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് 2018ല്‍ കൊച്ചി മുണ്ടന്‍ വേലിയില്‍ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. അഞ്ചുവര്‍ഷത്തിനിപ്പുറം സെപ്തംബര്‍ രണ്ടിന് നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനച്ചടങ്ങും നടത്തി. എന്നാല്‍ ഇതുവരെ ഇവര്‍ക്കങ്ങോട്ട് താമസം മാറാനായിട്ടില്ല.
എറണാകുളം നഗരഹൃദയത്തില്‍ നോവായി മാറുന്ന ജീവിതക്കാഴ്ചയാണ് പി ആന്റ് ടി കോളനിക്കാരുടേത്. ചെറിയൊരു മഴയില്‍ പോലും പേരണ്ടൂര്‍ നിറഞ്ഞ് കവിഞ്ഞ് ഇവരുടെ കൂരകളിലേക്കെത്തും. എത്രയും വേഗം പുതിയ ഫ്ളാറ്റിലേക്ക് പുനരധിവസിപ്പിക്കണമെന്നാണ് ഇവിടുത്തെ താമസക്കാരുടെ ആവശ്യം.