പുറമറ്റം പഞ്ചായത്ത് പ്രസിഡന്റിനെ പഞ്ചായത്ത് അംഗങ്ങൾ കയ്യേറ്റം ചെയ്തു
എൽഡിഎഫ് സ്വതന്ത്രയായ പ്രസിഡന്റിനെതിരെ കഴിഞ്ഞ ദിവസം എൽഡിഎഫ് തന്നെ അവിശ്വാസം കൊണ്ട് വന്നിരുന്നു
Update: 2022-06-24 15:14 GMT
പത്തനംതിട്ട: പുറമറ്റം പഞ്ചായത്ത് പ്രസിഡന്റിനെ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്തു. പ്രസിഡന്റ് സൗമ്യ ജോബിയെയാണ് കയ്യേറ്റം ചെയ്തത്. കയ്യേറ്റത്തിനിടെ പ്രസിഡൻറിന്റെ വസ്ത്രങ്ങൾ ആക്രമികൾ വലിച്ചുകീറി. എൽഡിഎഫ് സ്വതന്ത്രയായ പ്രസിഡന്റിനെതിരെ എൽഡിഎഫ് തന്നെ കഴിഞ്ഞ ദിവസം അവിശ്വാസം കൊണ്ട് വന്നിരുന്നു. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ വാഹനവും അടിച്ച് തകർത്തിരുന്നു.
Puramattam panchayat president was attacked by panchayat members