അജിത് കുമാറിനെതിരായ SIT അന്വേഷണം സത്യസന്ധമല്ലെന്ന് പി.വി അൻവർ

താൻ ഉന്നയിച്ച സ്വർണക്കടത്തിൽ ആരുടെയും മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല

Update: 2024-10-09 04:10 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോഴിക്കോട്: സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കില്ലെന്ന് മനസിലായപ്പോഴാണ് ഗവര്‍ണറെ കണ്ടതെന്ന് പി.വി അന്‍വര്‍ എംഎല്‍എ. എസ്ഐടി അന്വേഷണം സത്യസന്ധമല്ലെന്നും ഡിജിപി നല്ല തീരുമാനമെടുക്കുന്നയാളാണെങ്കിലും അതിന് താഴെയുള്ള ഉദ്യോഗസ്ഥര്‍ എഡിജിപിയുടെ ആളുകളാണെന്നും അന്‍വര്‍ പറഞ്ഞു. നിയമസഭയിലേക്ക് പോകുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ ഉന്നയിച്ച സ്വർണക്കടത്തിൽ ആരുടെയും മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അജിത് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന റിപ്പോർട്ട് പൂഴ്ത്തി. പൂരംകലക്കലിലാണ്  അജിത് കുമാറിനെ മാറ്റിയതെന്നും അൻവർ ചൂണ്ടിക്കാട്ടി. താൻ പറയുന്നതിൽ കളവില്ല. കാര്യങ്ങളെല്ലാം ഗവർണറെ ധരിപ്പിച്ചു. ഗവർണർക്ക് വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

വാഹനത്തില്‍ ഡിഎംകെ കൊടിയും കഴുത്തില്‍ പാര്‍ട്ടി ഷോള്‍ അണിഞ്ഞും കയ്യില്‍ ചുവന്ന തോര്‍ത്തുമായിട്ടാണ് അന്‍വര്‍ നിയമസഭയിലെത്തിയത്. 

മുഖ്യമന്ത്രിയും കുടുംബവും ഉടൻ അമേരിക്കയിൽ പോവുമെന്ന് പി.വി അൻവർ പറഞ്ഞു. അമേരിക്കയിൽ ജീവിക്കാനുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. മകളെയും മരുമകനെയും രക്ഷിക്കാനാണ് പിണറായിയുടെ നീക്കങ്ങൾ. ദേശീയപാത നിർമാണത്തിലും ബാർ ഹോട്ടലുകൾക്ക് സ്റ്റാർ പദവി നൽകുന്നതിലും അഴിമതി നടക്കുകയാണെന്നും അൻവർ ആരോപിച്ചു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News