കെ റെയിലിനെ കുറിച്ച് പരിശോധിച്ചുവരികയാണെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ

നിലവിലുള്ള ട്രാക്കുകൾ സിൽവർ ലൈന് വിട്ടുകൊടുക്കില്ലെന്ന് ദക്ഷിണ റയിൽവേ ജനറൽ മാനേജർ

Update: 2024-02-23 16:26 GMT
Advertising

തിരുവനന്തപുരം:സിൽവർ ലൈനു(കെ റെയിൽ)മായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരിശോധന നടന്നുവരികയാണെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ. എൻ. സിങ്. ഭൂമി ഏറ്റെടുക്കുന്നത് അടക്കം പദ്ധതിയിൽ നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടെന്ന് ആർ. എൻ. സിങ് പറഞ്ഞു. കേരളത്തിന്റെ റെയിൽവേ വികസനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വിളിച്ച എംപിമാരുടെ യോഗത്തിലാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഇക്കാര്യം വ്യക്തമാക്കിയത്.

സിൽവർ ലൈനിൽ കേന്ദ്രസർക്കാർ റെഡ് ഫ്‌ളാഗ് ഉയർത്തിയെങ്കിലും പദ്ധതി പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്നാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ പറയുന്നത്. സിൽവർ ലൈൻ നടപ്പിലാക്കുന്നതിന് കുറെയധികം കടമ്പകൾ കടക്കേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിൽ പ്രശ്‌നങ്ങളുണ്ടെന്ന് ആർ എൻ സിംഗ് പറഞ്ഞു. നിലവിലുള്ള ട്രാക്കുകൾ സിൽവർ ലൈന് വിട്ടുകൊടുക്കില്ലെന്നുള്ള കാര്യവും ദക്ഷിണ റയിൽവേ ജനറൽ മാനേജർ വ്യക്തമാക്കുന്നു.

അതേസമയം സിൽവർ ലൈനിന്റെ കാര്യത്തിൽ കേന്ദ്ര നിലപാട് തന്നെയാണ് ദക്ഷിണ റയിൽവേ ജനറൽ മാനേജരും ആവർത്തിച്ചതെന്ന് യോഗത്തിൽ പങ്കെടുത്ത എംപി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിൽ അനുവദിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്ന് ആർ എൻ സിംഗ് പറഞ്ഞു.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News