Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
വയനാട്: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം മുസ്‌ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയുടെ ആളുകളായിരുന്നെന്നും വിജയരാഘവൻ ആരോപിച്ചു. സിപിഎം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.