' ഉപ്പ് നികുതി എത്ര വേണമെങ്കിലും കൂട്ടിക്കോട്ടെ ഞങ്ങൾക്ക് സമാധാനത്തോടെ ജീവിച്ചാൽ മതി '- അന്ന് ഈ ചോദ്യങ്ങൾക്ക് വഴങ്ങിയിരുന്നെങ്കിൽ ഇന്നും ഇന്ത്യ ബ്രിട്ടൺ ഭരിക്കുമായിരുന്നു- രാഹുൽ മാങ്കൂട്ടത്തിൽ
"ഇങ്ങനെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതു കൊണ്ടാണ്ട് നിസഹകരണ സമരത്തിനു ശേഷവും സ്വാതന്ത്ര്യം കിട്ടാഞ്ഞത് കോൺഗ്രസ്സേ"
' ഉപ്പ് നികുതി എത്ര വേണമെങ്കിലും കൂട്ടിക്കോട്ടെ ഞങ്ങൾക്ക് സമാധാനത്തോടെ ജീവിച്ചാൽ മതി '- അന്ന് ഈ ചോദ്യങ്ങൾക്ക് വഴങ്ങിയിരുന്നെങ്കിൽ ഇന്നും ഇന്ത്യ ബ്രിട്ടൺ ഭരിക്കുമായിരുന്നു- രാഹുൽ മാങ്കൂട്ടത്തിൽ
ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കൊച്ചിയിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിൽ ഇടപെട്ട നടൻ ജോജു ജോർജിനെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളിൽ നിറയുന്ന കമന്റുകളെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.
സ്വാതന്ത്ര്യ സമരകാലവുമായി താരതമ്യപ്പെടുത്തിയാണ് രാഹുലിന്റെ പോസ്റ്റ്.
കോൺഗ്രസ് പ്രതിഷേധത്തിനെതിരെ വരുന്ന പ്രധാന കമന്റായ നിങ്ങൾ ഇവിടെ കിടന്ന് സമരം ചെയ്താൽ നാളെ പെട്രോൾ വില കുറക്കുമോ എന്ന കമന്റിനെ രാഹുൽ താരതമ്യം ചെയ്യുന്നത്
'പിന്നെ ഇങ്ങനെ ഈ കടപ്പുറത്ത് ഉപ്പ് കുറുക്കിയാൽ നാളെ ബ്രിട്ടീഷുകാർ ഉപ്പ് നികുതി കുറച്ച് ഇന്ത്യ വിടാൻ പോവുകയല്ലേ?' എന്ന പ്രസ്താവനയുമായാണ്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
അന്നൊരു നാൾ ചിലർ !
"പിന്നെ ഇങ്ങനെ ഈ കടപ്പുറത്ത് ഉപ്പ് കുറുക്കിയാൽ നാളെ ബ്രിട്ടീഷുകാർ ഉപ്പ് നികുതി കുറച്ച് ഇന്ത്യ വിടാൻ പോവുകയല്ലേ?"
"ഉപ്പ് നികുതി എത്ര വേണമെങ്കിലും കൂട്ടിക്കോട്ടെ ഞങ്ങൾക്ക് സമാധാനത്തോടെ ജീവിച്ചാൽ മതി "
"ഉപ്പ് നികുതി കുറയ്ക്കുകയും ബ്രിട്ടീഷുകാർ രാജ്യം വിടുകയും വേണം പക്ഷേ ജനങ്ങളെ അതിന് ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ് "
" ബ്രിട്ടീഷുകാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരായ കോൺഗ്രസ്സിന്റെ സമരവും ജനങ്ങളെ ബുദ്ധിമുട്ടിക്കുമ്പോൾ ഇവർ തമ്മിൽ എന്താണ് വ്യത്യാസം "
"ഉപ്പ് നികുതി കുറയ്ക്കുവാനും ബ്രിട്ടീഷുകാരെ ഒഴിവാക്കാനും ഇങ്ങനെ പൊതു നിരത്തിലാണോ സമരം ചെയ്യണ്ടത്, ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ വീട്ടുപടിക്കൽ സമരം ചെയ്താൽ പോരെ"
" സമരം ചെയ്താൽ മോഹൻദാസിനും കുടുംബത്തിനും കൊള്ളാം, നമ്മൾ പണി എടുത്താൽ നമ്മുക്ക് ഗുണം ഉണ്ടാകും"
"ഇങ്ങനെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതു കൊണ്ടാണ്ട് നിസഹകരണ സമരത്തിനു ശേഷവും സ്വാതന്ത്ര്യം കിട്ടാഞ്ഞത് കോൺഗ്രസ്സേ"
ഇത്തരം ചോദ്യങ്ങൾക്ക് കോൺഗ്രസ്സ് വഴങ്ങിയിരുന്നെങ്കിൽ, പാരതന്ത്ര്യത്തിന്റെ നിഴൽ വീഴ്ത്തി ഇപ്പോഴും ബ്രിട്ടീഷ് പതാക ഈ രാജ്യത്ത് പാറിപ്പറക്കുമായിരുന്നു.