ഇതും ഒരു മുഖ്യമന്ത്രിയാണ്, മറ്റ് ചില മുഖ്യമന്ത്രിമാരുടെ ഫേസ്ബുക്ക് പോലും ഇപ്പോഴും ഒരു വരി പ്രതിഷേധം പോലും കുറിക്കുവാനാകാത്ത വിധം 'സെർവർ ഡൗണാണ്- രാഹുൽ മാങ്കൂട്ടത്തിൽ
സംഘപരിവാർ വിരുദ്ധത മൈതാന പ്രസംഗത്തിൽ അണികൾക്ക് ആവേശം നൽകുവാൻ മാത്രം പോരാ അത് ആത്മാർത്ഥമാകണമെന്ന് ഈ മനുഷ്യൻ തെളിയിക്കുന്നു
ലംഖിപൂരിൽ കർഷകരെ കാർ കയറ്റി കൊന്ന സംഭവത്തിൽ പല മുഖ്യമന്ത്രിമാരും എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.
സംഭവത്തിൽ പ്രതിഷേധിച്ച് ലക്‌നൗവിലേക്ക് കർഷകർക്ക് ഐക്യദാർഢ്യവുമായെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ പൊലീസ് തടഞ്ഞപ്പോൾ സംഘപരിവാറിനെതിരെ എയർപ്പോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്ന ചിത്രം പങ്കുവച്ചാണ് രാഹുലിന്റെ പോസ്റ്റ്.
സംഘപരിവാർ വിരുദ്ധത മൈതാന പ്രസംഗത്തിൽ അണികൾക്ക് ആവേശം നല്കുവാൻ മാത്രം പോരാ അത് ആത്മാർത്ഥമാകണമെന്ന് ഭൂപേഷ് ബാഗൽ തെളിയിക്കുന്നതായി രാഹുൽ കുറിച്ചു.
മറ്റ് ചില മുഖ്യമന്ത്രിമാരുടെ ഫേസ്ബുക്ക് പോലും ഇപ്പോഴും ഒരു വരി പ്രതിഷേധം പോലും കുറിക്കുവാനാകാത്ത വിധം 'സെർവർ ഡൗണാണെന്നും രാഹുൽ പരിഹസിച്ചു.
വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പരസ്യപ്രതികരണത്തിന് തയാറാകാത്ത പശ്ചാത്തലത്തിലാണ് രാഹുലിന്റെ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇതും ഒരു മുഖ്യമന്ത്രിയാണ്,
ഭുപേഷ് ബാഗൽ.
ചത്തീസ്ഗഡിലെ മുഖ്യമന്ത്രിയുടെ പ്രിവ്ലേജിൽ നിന്നു കൊണ്ട് BJP യുടെ കേന്ദ്രമന്ത്രി പുത്രൻ വണ്ടിയിടിച്ചു കൊന്ന ഉത്തർ പ്രദേശിലെ കർഷകരെ കണ്ടില്ലായെന്ന് നടിച്ച് ഫയലിൽ ഒപ്പിട്ടിരിക്കാം. പക്ഷേ അയാൾ തിരഞ്ഞെടുത്തത് സംഘപരിവാറിനെ യോഗിയുടെ തട്ടകത്തിൽ പോയി വെല്ലുവിളിക്കാനാണ്. ലക്നൗവിലേക്ക് കർഷകർക്ക് ഐക്യദാർഢ്യവുമായെത്തിയ ഭുപേഷിനെ പോലിസ് തടഞ്ഞപ്പോൾ സംഘപരിവാറിനെതിരെ എയർപ്പോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു.
സംഘപരിവാർ വിരുദ്ധത മൈതാന പ്രസംഗത്തിൽ അണികൾക്ക് ആവേശം നല്കുവാൻ മാത്രം പോരാ അത് ആത്മാർത്ഥമാകണമെന്ന് ഈ മനുഷ്യൻ തെളിയിക്കുന്നു.
മറ്റ് ചില മുഖ്യമന്ത്രിമാരുടെ ഫേസ്ബുക്ക് പോലും ഇപ്പോഴും ഒരു വരി പ്രതിഷേധം പോലുംകുറിക്കുവാനാകാത്ത വിധം 'സെർവർ ഡൗണാണ്'..