ദിലീപിൻ്റെ സുഹൃത്തിന്റെ വീട്ടിൽ റെയ്ഡ്
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ ആലുവയിലെ വീട്ടിലാണ് റെയ്ഡ്.
അതേസമയം, കേസിൽ അഞ്ച് സാക്ഷികളെ പുതുതായി വിസതരിക്കാൻ പ്രോസിക്യൂഷന് ഹൈകോടതി അനുമതി നൽകി . പത്ത് ദിവസത്തിനകം പ്രോസിക്യൂട്ടറെ നിയമിച്ച് സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദേശം .മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.
നടിയെ അക്രമിച്ച കേസിലെ ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യം വിചാരണ കോടതി തള്ളിയതിനെതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ 43, 69, 73 എന്നീ സാക്ഷികള വീണ്ടും വിസ്തരിക്കാമെന്ന് ഇന്ന് രാവിലെ ഹൈക്കോടതി തുറന്ന കോടതിയിൽ ഉത്തരവിട്ടിരുന്നു. എന്നാൽ ഹൈക്കോടതി വെബ് സൈറ്റിൽ അപ് ലോഡ് ചെയ്ത ഉത്തരവിൽ ആ ഭാഗം ഒഴിവാക്കി.
നിലീഷ, കണ്ണദാസൻ, സുരേഷ്, ഉഷ , കൃഷ്ണമൂർത്തി എന്നി അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.സിനിമ നിർമ്മാതാവ് ആന്‍റോ ജോസഫ് ഉൾപ്പെടെ ഇതിനകം വിസ്തരിച്ച ഏഴു സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും ഒമ്പത് അധിക സാക്ഷികളെക്കൂടി വിസ്തരിക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം. പത്ത് ദിവസത്തിനകം സാക്ഷികളുടെ വിസ്താരനടപടികൾ പൂർത്തിയാക്കാൻ പ്രോസിക്യൂഷന് നിർദേശം നല്‍കി
Summary : Raid on Dileep's friend's house