'2.60 കോടി വേണം'; ചെലവുകൾക്കായി കൂടുതൽ പണം ആവശ്യപ്പെട്ട് രാജ്യഭവൻ

32 ലക്ഷം രൂപ നൽകേണ്ടയിടത്താണ് വർഷം 2.60 കോടി ആവശ്യപ്പെടുന്നത്

Update: 2023-11-12 04:52 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കനക്കുന്നതിനിടെ ചെലവുകൾക്കായി കൂടുതൽ തുക ആവശ്യപ്പെട്ട് രാജ്ഭവൻ. അതിഥി സൽക്കാര ചെലവുകളിലടക്കം ആറ് ഇനങ്ങളിലാണ് വർധനവ് ആവശ്യപ്പെട്ടിരിക്കുന്നത്. 2.60 കോടി രൂപ വേണമെന്നാണ് ആവശ്യം.

സാമ്പത്തിക പ്രതിസന്ധി രാജ്ഭവന്റെ പ്രവർത്തനങ്ങളെയും ബാധിച്ചുവെന്ന് ഗവർണർ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ കൂടുതൽ പണം ആവശ്യപ്പെട്ട് രാജ്ഭവൻ സർക്കാരിനെ സമീപിച്ചിരിക്കുന്നത്. അതിഥി സൽക്കാരത്തിനടക്കം ആറിനങ്ങളിൽ 36 ഇരട്ടി വരെ വർധനവാണ് രാജ്ഭവന്റെ ആവശ്യം.

അതിഥികൾക്കുള്ള ചെലവിലേക്കായി 20 ഇരട്ടിയുടെ വർധനയും വിനോദചെലവുകൾ 36 ഇരട്ടിയും ടൂർ ചെലവുകൾ 6 ഇരട്ടിയുമായി വർധിപ്പിക്കുക, കോൺട്രാക്ട് അലവൻസ് ഏഴിരട്ടി ഉയർത്തുക, ഓഫീസ് ചെലവുകൾ ആറേകാൽ ഇരട്ടി വർധിപ്പിക്കുക, ഓഫീസ് ഫർണിച്ചറുകളുടെ നവീകരണച്ചെലവ് രണ്ടരയിരട്ടി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സർക്കാരിന് മുന്നിൽ രാജ്ഭവൻ ഉന്നയിച്ചിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഗവർണേഴ്‌സ് അലവൻസ് ആൻഡ് പ്രിവിലേജ് റൂൾസ് 1987 അനുസരിച്ചാണ് ഗവർണറുടെ ആനുകൂല്യങ്ങൾ നിശ്ചയിക്കുക. രാജ്ഭവൻ വർധനവ് ആവശ്യപ്പെട്ടിരിക്കുന്ന ആറിനങ്ങളിലും കൂടി 32 ലക്ഷം രൂപയേ ചെലവ് വരുന്നുള്ളൂ എന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പുതിയ ആവശ്യങ്ങൾക്ക് 2.60 കോടി രൂപയാണ് വേണ്ടിവരിക. കഴിഞ്ഞ പത്ത് വർഷത്തെ ചെലവ് എടുത്താൽ പോലും 3 കോടിയേ ആവുകയുള്ളൂ എന്നതാണ് വസ്തുത.

updating

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News